Life

ഓലയൊക്കെ ആര്‍ക്ക് വേണം ; പാപ്പാന്റെ പൊതിച്ചോറില്‍ കയ്യിട്ട് കൊമ്പന്‍ ; വീഡിയോ വൈറല്‍

ആന പൊതിയില്‍ നിന്നും ഭക്ഷണം എടുത്ത് കഴിക്കുന്നത് ഗൗനിക്കാതെ പാപ്പാനും ഭക്ഷണം കഴിക്കുന്നത് തുടരുന്നത് വീഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ആനച്ചോറ് കൊലച്ചോറ് എന്നൊരു പഴമൊഴി തന്നെ നിലവിലുണ്ട്. എന്നാല്‍ ഇതു തിരുത്തുകയാണ് ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയുടെയും പാപ്പാന്റെയും വീഡിയോ. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം കൂടി വ്യക്തമാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ വീഡിയോ.

കൊമ്പന്റെ സമീപത്തിരുന്ന് പാപ്പാന്‍ ഇലപ്പൊതിയിലെ ഭക്ഷണം കഴിക്കുകയാണ്. ഇതു നോക്കിനിന്ന ആനയ്ക്ക് കൊതി പിടിച്ചിട്ടു കിട്ടിയില്ല. പിന്നെ ഒന്നും നോക്കിയില്ല. പാപ്പാനൊപ്പം ഇലയില്‍ നിന്നും ആനയും ഭക്ഷണം എടുത്ത് കഴിക്കാന്‍ തുടങ്ങി. ആനയ്ക്ക് കഴിക്കാനുള്ള ഓലയെല്ലാം സമീപത്തു കിടക്കുമ്പോഴാണ് പൊതിച്ചേറിലേക്ക് തുമ്പിക്കൈ നീണ്ടത്.

ആന പൊതിയില്‍ നിന്നും ഭക്ഷണം എടുത്ത് കഴിക്കുന്നത് ഗൗനിക്കാതെ പാപ്പാനും ഭക്ഷണം കഴിക്കുന്നത് തുടരുന്നത് വീഡിയോയില്‍ കാണാം. ആനയുടെയും പാപ്പാന്റെയും ഈ വീഡിയോ സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച് കസറി' 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!