Life

കടലില്‍ കപ്പല്‍ മുക്കുന്നത് കണ്ടിട്ടുണ്ടോ? ഇങ്ങനെയാണ്

180 അടി നീളമുള്ള കപ്പലില്‍ 200 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് സ്ലാബ് നിറച്ചാണ് കപ്പല്‍ മുക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഫ്‌ലോറിഡ: കടലില്‍ മുങ്ങുന്ന ഒരു കപ്പലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. ഈ കപ്പല്‍ എന്തിനാണിങ്ങനെ മുക്കിക്കളയുന്നത് എന്നാണ് പലരും ചോദിക്കുന്നത്. പക്ഷ് അതിന് കാരണമുണ്ട്. 

വ്വൊസി ബെനഡെറ്റ എന്ന കാര്‍ഗോ കപ്പലാണ് അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് പിയേഴ്‌സ് ഇന്‍ലെന്റന്‍ തീരത്ത് മുക്കിയത്. 180 അടി നീളമുള്ള കപ്പലില്‍ 200 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് സ്ലാബ് നിറച്ചാണ് കപ്പല്‍ മുക്കിയത്. അരമണിക്കൂര്‍ സമയമെടുത്താണ് കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയത്. 

180ഓളം ബോട്ടുകളില്‍ ആളുകളെത്തിയിരുന്നു ഈ കപ്പല്‍ മുങ്ങുന്നത് കാണാനെന്നാണ് റിപ്പോര്‍ട്ടുകള്‍. 1965ലാണ് ഈ കാര്‍ഗോ കപ്പല്‍ നിര്‍മ്മിച്ചത്. 2018 ല്‍ 241 കോടി വിലമതിക്കുന്ന 900 കിലോ ഗ്രാം കൊക്കൈന്‍ കടത്തിയതിന് കപ്പല്‍ യുഎസ് കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു. കടലില്‍ മുക്കിയ കപ്പല്‍ ഡൈവിംഗ് സ്‌പോട്ടായി മാറ്റാനാണ് തീരുമാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്‌കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്‌സി