Life

കല്യാണമണ്ഡപത്തില്‍ കയറി വരന് വധുവിന്റെ വീട്ടുകാരുടെ വക ക്രൂരമര്‍ദനം: ഇതും ഒരു ചടങ്ങാണെന്ന് കരുതിയാല്‍ തെറ്റി, വീഡിയോ കാണാം

വിവാഹദിവസം വരന്റെ ആദ്യഭാര്യയും ബന്ധുക്കളും മണ്ഡപത്തില്‍ എത്തിയതോടെയാണ് കള്ളത്തരം പൊളിഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹവുമായി ബന്ധപ്പെട്ട മനുഷ്യര്‍ പിന്തുടരുന്ന ചടങ്ങുകള്‍ പലവിധത്തിലാണ്. ഭാഷയും ഭൂപ്രകൃതിയും ഗോത്രവുമെല്ലാം അനുസരിച്ച് ഇത് വ്യത്യസ്തമാകും. ചിലത് കണ്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും. ഇപ്പോള്‍  മണ്ഡപത്തില്‍ നിന്ന് വരനെ പിടിച്ചിറക്കി വധുവിന്റെ വീട്ടുകാര്‍ മര്‍ദ്ദിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് കണ്ട് ആചാരമാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട.

വരന്റെ കയ്യിലിരുിപ്പുകൊണ്ട് വധുവിന്റെ വീട്ടുകാര്‍ എട്ടിന്റെ പണി കൊടുത്തതാണ്. കാര്യമറിഞ്ഞതോടെ വിവാഹദിവസം ഇത്രക്രൂരമായി മര്‍ദിക്കുന്നത് എന്തിനാണെന്ന് ചോദിച്ചവര്‍ വരെ കിട്ടിയത് കുറഞ്ഞ് പോയി എന്നാണ് പറയുന്നത്. ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹത്തിന് ഒരുങ്ങിയതിനാണ് വധുവിന്റെ വീട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചത്. 

വിവാഹദിവസം വരന്റെ ആദ്യഭാര്യയും ബന്ധുക്കളും മണ്ഡപത്തില്‍ എത്തിയതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. കാര്യമറിഞ്ഞതോടെ വധുവിന്റെ ബന്ധുക്കള്‍  പ്രകോപിതരാവുകയും വരനെ പിടിച്ചിറക്കി അടിക്കുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇയാളുമായി വിവാഹം കഴിഞ്ഞിരുന്നു എന്നാണ് മണ്ഡപത്തില്‍ എത്തിയ യുവതി അറിയിച്ചത്. 

2012 മുതലുള്ള പ്രണയത്തിനൊടുവില്‍ ആയിരുന്നുവത്രേ അവരുടെ വിവാഹം. എന്നാല്‍ ആദ്യം ഇതെല്ലാം നിഷേധിച്ച വരന്‍, യുവതി തെളിവുകള്‍ നിരത്തിയതോടെ കുടുങ്ങുകയായിരുന്നു. ഇരുവരും വിവാഹിതരായതിന്റെ രേഖകള്‍ ഉള്‍പ്പെടെ യുവതിയുടെ കൈവശമുണ്ടായിരുന്നു. ഇതോടെയാണ് യുവാവിനെ വധുവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. ഇവരെ പൊലീസ് എത്തിയാണ് പിടിച്ചു മാറ്റിയത്. വരന്റെ ബന്ധുക്കളും ഇയാള്‍ വിവാഹിതനാണെന്ന കാര്യം അറിഞ്ഞിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT