Life

കാര്‍ത്ത്യായനി അമ്മയ്ക്ക് 96ാം വയസില്‍ 98 മാര്‍ക്ക്: അടുത്ത ലക്ഷ്യം പത്താം ക്ലാസ് തുല്യതാ പരീക്ഷ

42,933 പേര്‍ എഴുതിയ പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കാര്‍ത്യായനി അമ്മ.

Author : സമകാലിക മലയാളം ഡെസ്ക്

നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്ക് നേടി കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമത്. തന്റെ പ്രായത്തേക്കാള്‍ കൂടുതല്‍ മാര്‍ക്കാണ് ഈ അമ്മ നേടിയത്. കഴിഞ്ഞ ആഗസ്റ്റ് 10ന് തുല്യതാ പരീക്ഷയെഴുതാന്‍ മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്‌കൂളില്‍ എത്തിയ കാര്‍ത്യായനി അമ്മയും രാമചന്ദ്രന്‍ പിള്ളയും നേരത്തേ ശ്രദ്ധിക്കപ്പെട്ട ആളുകളായിരുന്നു. 

42,933 പേര്‍ എഴുതിയ പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കാര്‍ത്യായനി അമ്മ. കൂടെ പരീക്ഷ എഴുതിയ രാമചന്ദ്രന്‍ പിള്ളയും ഒട്ടും മോശമാക്കിയില്ല. അദ്ദേഹത്തിന് 88 മാര്‍ക്കാണ് ലഭിച്ചത്. 

വയോധികരിലെ നിരക്ഷരത തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കിയ പദ്ധതിയാണ് അക്ഷരലക്ഷം. 42,933 പേര്‍ എഴുതിയ പരീക്ഷയില്‍ 42,330 പേരും വിജയിച്ചു. 99.08 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം.

വായന, എഴുത്ത്, ഗണിതം എന്നീ മൂന്ന് മേഖലയിലായിരുന്നു പരീക്ഷ നടത്തിയത്. എഴുത്തില്‍ കാര്‍ത്യായനി അമ്മക്ക് ലഭിച്ചത് 40 ല്‍ 38 മാര്‍ക്കാണ്. വായനയിലും ഗണിതത്തിലും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. തന്റെ 100ാം വയസില്‍ പത്താംതരം തുല്യതാ പരീക്ഷ പാസാവുക എന്നതാണ് ഈ ആലപ്പുഴക്കാരി അമ്മയുടെ ലക്ഷ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT