Life

കാറിനുളളില്‍ കുഞ്ഞ്, പുറത്ത് വാവിട്ടു കരഞ്ഞ് അമ്മ; വീഡിയോ 

സ്റ്റാര്‍ട്ടിങ്ങിലായിരുന്ന കാര്‍ ലോക്ക് ആയതോടെ കുട്ടി ഉള്ളില്‍ കുടുങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നി ഈ അമ്മ ഒരിക്കലും കുട്ടിയുടെ കാര്യത്തില്‍ അശ്രദ്ധ കാണിക്കാന്‍ വഴിയില്ല. അശ്രദ്ധയുടെ അനുഭവം അവരെ പാഠം പഠിപ്പിച്ചുകാണും. ഡോറു ലോക്കായി പോയ കാറില്‍ വാവിട്ടു കരയുന്ന കുഞ്ഞിന്റെയും ഒന്നും ചെയ്യാന്‍ കഴിയാതെ പുറത്ത് ഹൃദയവേദനയോടെ നില്‍ക്കുന്ന അമ്മയുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ ഒറ്റയ്ക്കിരുത്തി ലോക്ക് ചെയ്തുപോകുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള ഈ വിഡിയോയും വ്യത്യസ്ഥമല്ല. ഉറങ്ങി കിടന്ന കുഞ്ഞിനെ കാറില്‍ തനിച്ചാക്കി സമീപത്തെ കടയിലേക്ക് പോയതാണ്. എന്നാല്‍ ഈ സമയം കാര്‍ ലോക്കായിപ്പോയി.

സ്റ്റാര്‍ട്ടിങ്ങിലായിരുന്ന കാര്‍ ലോക്ക് ആയതോടെ കുട്ടി ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ഉറക്കമുണര്‍ന്ന കുട്ടി കരഞ്ഞു തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഇതുശ്രദ്ധിക്കുന്നത്. കാറിന്റെ ചില്ല് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ തുനിഞ്ഞപ്പോഴേക്കും മാതാപിതാക്കള്‍ തിരച്ചെത്തി. എന്നാല്‍ വാഹനം തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് കാര്‍ ലോക്കായി പോയ വിവരം മനസിലാകുന്നത്. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഡ്യൂപ്ലീക്കേറ്റ് കീ കൊണ്ടു വന്നാണ് വാഹനം തുറന്നത്. കാറിന്റെ ഏസി ഓണ്‍ ആയിരുന്നതുകൊണ്ട് കുട്ടിക്ക് അധികം കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും