Life

കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ മറച്ച് പിടിക്കാന്‍ പറഞ്ഞു: അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു

മുലയൂട്ടുന്നതിന് പ്രത്യേകിച്ച് സമയമോ സ്ഥലമോ ഒന്നുമില്ല.

സമകാലിക മലയാളം ഡെസ്ക്

മുലയൂട്ടുന്നതിന് പ്രത്യേകിച്ച് സമയമോ സ്ഥലമോ ഒന്നുമില്ല. കുഞ്ഞിന് വിശക്കുന്നതെപ്പോഴോ അപ്പോഴാണ് മുലയൂട്ടേണ്ടത്. പക്ഷേ പല സമയത്തും അമ്മമാര്‍ ഇതിന്റെ പേരില്‍ പഴി കേട്ടിട്ടുണ്ട്. തന്റെ വിശന്ന കുഞ്ഞിന് പാല് നല്‍കുമ്പോള്‍ മറ്റുള്ളവര്‍ നോക്കുന്നതിന് സ്ത്രീകള്‍ എന്ത് ചെയ്യാനാണ്. പക്ഷേ നമ്മുടെ സദാചാരബോധം ഇവിടെയും പിടിമുറുക്കിയിരിക്കുകയാണ്.

അതുകൊണ്ട് തന്നെയാണ് മലയാളത്തിലെ ഒരു പ്രമുഖ മാഗസിന്‍ കവറില്‍ മുലയൂട്ടുന്ന അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോ വന്നപ്പോള്‍ അത് ഹൈക്കോടതിയില്‍ കേസ് വരെയായി എത്തിനിന്നത്. ഈ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുന്ന ലോകത്ത് മുലയൂട്ടുന്ന സ്ത്രീയോട് മറച്ച് പിടിക്കാന്‍ ആരോ ആവശ്യപ്പെട്ടപ്പോള്‍ ആ സ്ത്രീയുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. 

മറച്ചുപിടിക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ തന്റെ മുഖത്ത് ഒരു വലിയ തുണിയിട്ട് മൂടുകയാണ് ചെയ്തത്. മുലയൂട്ടുന്നത് മറച്ച് പിടിച്ചതുമില്ല. വളരെ രസകരവും ബുദ്ധിപരവുമായ ഈ അമ്മയുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ ആശ്ചര്യമുണ്ടാക്കുകയാണ്. മെക്‌സിക്കോയിലെ ഒരു ഹോട്ടലില്‍ നിന്നും പകര്‍ത്തിയ ഈ ചിത്രം വളരെപ്പെട്ടന്നാണ് വൈറലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT