Life

കൂട്ടുകാരിയോട് പ്രണയം തുറന്ന് പറഞ്ഞു; മിനിറ്റുകൾക്കകം യുവാവിന് വെള്ളത്തിനടിയിൽ ദാരുണാന്ത്യം

വ്യാ​ഴാ​ഴ്ച മു​റി​ക്കു പു​റ​ത്തു വെ​ള്ള​ത്തി​ലേ​ക്കു നീ​ന്തി​യി​റ​ങ്ങി​യ വെ​ബ​ർ പേ​പ്പ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ ത​ന്‍റെ പ്ര​ണ​യം കൂട്ടുകാരിയെ അ​റി​യി​ച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയാഭ്യർത്ഥന നടത്താൻ ആളുകൾ വ്യത്യസ്ത വഴികൾ സ്വീകരിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ തന്റെ കൂ​ട്ടു​കാ​രി​യോ​ടുള്ള പ്ര​ണ​യം തു​റ​ന്നു​പ​റ​യാ​ൻ വ്യ​ത്യ​സ്ത വ​ഴി തേ​ടി​യ യു​വാ​വ് ദാ​രു​ണമായി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. സ്റ്റീ​വ​ൻ വെ​ബ​ർ എ​ന്ന യു​വാ​വാ​ണു ടാ​ൻ​സാ​നി​യ​യി​ലെ പെ​ന്പാ ദ്വീ​പി​ലെ മ​ന്ത റി​സോ​ർ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ച​ത്. 

കൂ​ട്ടു​കാ​രി കെ​നീ​ഷ്യാ ആന്‍റോ​​ണ്യോ​യോ​ടൊ​പ്പം അ​ണ്ട​ർ വാ​ട്ട​ർ റി​സോ​ർ​ട്ടി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാൻ ടാൻസാനിയയിൽ എത്തിയതായിരുന്നു യുവാവ്. സ​മു​ദ്ര​ത്തോ​ട് അ​തി​രി​ടു​ന്ന ത​ടി​കൊ​ണ്ടു നി​ർ​മി​ച്ച മു​റി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം. മുറിയിലെ ചില്ലു​ഗ്ലാസിലൂടെ വെള്ളം കാണാവുന്ന രീതിയിലായിരുന്നു റിസോർട്ട് നിർമ്മിച്ചിരുന്നത്. 

അവധിക്കാലം ആഘോഷിക്കുന്നതിനിടെ വ്യാ​ഴാ​ഴ്ച മു​റി​ക്കു പു​റ​ത്തു വെ​ള്ള​ത്തി​ലേ​ക്കു നീ​ന്തി​യി​റ​ങ്ങി​യ വെ​ബ​ർ പേ​പ്പ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ ത​ന്‍റെ പ്ര​ണ​യം കൂട്ടുകാരിയെ അ​റി​യി​ച്ചു. റി​സോ​ർ​ട്ടി​ലെ മു​റി​യി​ലി​രു​ന്ന കൂ​ട്ടു​കാ​രി​ക്കു ചി​ല്ലു​ഗ്ലാ​സി​ലൂ​ടെ ഇ​തു കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ത​നി​ക്ക് അ​ധി​ക​നേ​രം ശ്വാ​സം പി​ടി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്നും ഈ ​കു​റി​പ്പി​ൽ വെ​ബ​ർ എ​ഴു​തി​യി​രു​ന്നു. വെ​ബ​റി​ന്‍റെ വെ​ള്ള​ത്തി​ലെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന കെ​നീ​ഷ്യാ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. 

എന്നാൽ പിന്നീട് വെബർ വെള്ളത്തിൽ നിന്നും പൊന്തിവന്നില്ല. വെബറിന്റെ ഫോട്ടോയും വെള്ളത്തിനടിയിൽ നിന്ന് പ്രണയാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോയും ആന്‍റോ​​ണ്യോ​യോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇങ്ങനെയാണ് ദാരുണസംഭവം പുറംലോകമറിയുന്നത്. 

വെ​ബ​റി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് മ​ന്ത റി​സോ​ർ​ട്ട് വാ​ർ​ത്താ​ക്കു​റി​പ്പി​റ​ക്കിയിരുന്നു. വെ​ള്ള​ത്തി​ന​ടി​യ​ൽ വെ​ബ​റി​ന് അ​പ​ക​ടം പ​റ്റി​യെ​ന്നും ത​ങ്ങ​ള്‍ എ​ത്തു​മ്പോഴേ​ക്കും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നെ​ന്നും റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT