Life

ഗംഭീറിനെ വിറപ്പിച്ച കുഞ്ഞ് ബൗളറെ കല്‍ക്കത്തയ്ക്ക് വേണം; ഷാരുഖിന്റെ ക്ഷണമുണ്ട്‌

കല്‍ക്കത്തയ്ക്കായി അവളെ കൊണ്ട് ബൗള്‍ ചെയ്യിപ്പിക്കു എന്നായിരുന്നു ഷാരൂഖിന്റെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റിനോടുള്ള ഷാരുഖ് ഖാന്റെ സ്‌നേഹം എല്ലാവര്‍ക്കും അറിയാം. ജയിക്കാന്‍ ഐപിഎല്ലിലെ ഷാരുഖിന്റെ ടീമായ കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ട എല്ലാം ഷാരൂഖ് ചെയ്യും. അങ്ങിനെയുള്ള ഷാരൂഖിന്റെ മുന്നിലേക്കാണ് നായകന്‍ ഗംഭീര്‍ പുതിയൊരു ബൗളറെ കൊണ്ടുനിര്‍ത്തിയത്. 

ഗംഭീറിന്റെ മകളായ ആസീനായിരുന്നു ഒരു പരിപാടിക്കിടെ ബാറ്റുമായി നില്‍ക്കുന്ന ഗംഭീറിന് നേര്‍ക്ക് ബൗള്‍ ചെയ്തത്. സംഭവം ഗംഭീര്‍ തന്നെ ട്വീറ്റ് ചെയ്തതോടെ ഷാരൂഖും പിന്നാലെ വന്നു. കല്‍ക്കത്തയ്ക്കായി അവളെ കൊണ്ട് ബൗള്‍ ചെയ്യിപ്പിക്കു എന്നായിരുന്നു ഷാരൂഖിന്റെ ആവശ്യം. 

ആസിനയുടെ സ്‌കൂളില്‍ വെച്ച് അവളുടെ ബൗള്‍ നേരിടുക എന്നത് സമ്മര്‍ദ്ദം കൂട്ടുന്ന ജോലിയായിരുന്നു എന്നാണ് ഗംഭീര്‍ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് പറഞ്ഞത്. പപ്പയ്‌ക്കെതിരെ ഔട്ട്‌സൈഡ് ഓഫ് സ്റ്റംമ്പാണ് എറിയേണ്ടതെന്നും അവള്‍ക്കറിയാമെന്നും കളിയായി ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി