Life

ഗോളടിച്ച സന്തോഷത്തില്‍ കാമുകിയുടെ മനംകവരാന്‍ താരം ഗ്യാലറിയിലേക്ക് ഓടി, കാണികളെ അമ്പരപ്പിച്ച് ഒരു വ്യത്യസ്ത ഗോളാഘോഷം ( വീഡിയോ)

ചിലിയന്‍ ക്ലബ് ഡിവിഷന്‍ മത്സരത്തില്‍ സി ഡി ആന്റോഫാഗസ്തയ്ക്ക് വേണ്ടി കളിക്കുമ്പോഴാണ് എഡ്വേര്‍ഡ് ബെല്ലോ കാണികളെ ഒന്നടങ്കം ഞെട്ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഗോള്‍ നേടുന്നത് ഏത് കളിക്കാരനെ സംബന്ധിച്ചും സന്തോഷം നല്‍കുന്ന കാര്യമാണ്.  ഗോള്‍ നേടിയതിന്റെ സന്തോഷം വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കളിക്കാര്‍ മത്സരിക്കുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇവിടെ വെനിസ്വല താരം ഇക്കാര്യത്തില്‍ കാണികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

ചിലിയന്‍ ക്ലബ് മത്സരത്തില്‍ കളിക്കുന്ന എഡ്വേര്‍ഡ്  ബെല്ലോ ആണ് വ്യത്യസ്തനായത്. ചിലിയന്‍ ക്ലബ് ഡിവിഷന്‍ മത്സരത്തില്‍ സി ഡി ആന്റോഫാഗസ്തയ്ക്ക് വേണ്ടി കളിക്കുമ്പോഴാണ് എഡ്വേര്‍ഡ് ബെല്ലോ കാണികളെ ഒന്നടങ്കം ഞെട്ടിച്ചത്. കളി തുടങ്ങി മിനിറ്റുകള്‍ക്കുളളില്‍ എതിരാളിയുടെ വല കുലുക്കിയ ബെല്ലോ ഉടന്‍ കാണികളുടെ ഇടയിലുളള കാമുകിക്ക് മുന്നിലേക്ക് ഓടി വിവാഹ വാഗ്ദാനം നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

കോച്ചിങ് സ്റ്റാഫില്‍ നിന്ന് തരപ്പെടുത്തിയ റിംഗുമായി ഓടിയ താരം വിവാഹ വാഗ്ദാനം നല്‍കുകയും കാമുകിയുടെ കൈവിരലില്‍ മോതിരം അണിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കെട്ടിപ്പിടിച്ചും ചുംബിച്ചും ഇരുവരും സ്‌നേഹപ്രകടനം നടത്തുന്നത് കാണികള്‍ കരഘോഷങ്ങളോടെയാണ് വരവേറ്റത്.എന്നാല്‍ കളിയില്‍ രണ്ടിന് എതിരെ മൂന്ന് ഗോളുകള്‍ക്ക് ആന്റോഫാഗസ്തയെ എവര്‍ട്ടണ്‍ പരാജയപ്പെടുത്തുന്നതിനും ബെല്ലോ സാക്ഷിയായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചു? പരിപാടികൾ വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ എത്തി; പശ്ചിമേഷ്യയിൽ ആശങ്ക

ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ; വി ഡി സതീശനെതിരെ പിണറായി

ഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; പാലക്കാട് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

വനഭൂമി കൈയേറ്റം അന്വേഷിക്കുന്നതിനിടെ ഡിഎഫ്ഒക്ക് സ്ഥലംമാറ്റം; നിലമ്പൂരില്‍ പ്രതിഷേധം

അസമിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ ബിജെപിയെന്ന് ഗൊഗോയ്