ഏഴ് മണിക്കൂര്‍ നിളുന്ന ദൗത്യം; ആദ്യ സ്‌പേസ് വാക്കിന് തയാറെടുത്ത് ഇന്ത്യന്‍ വംശജനായ അനില്‍ മേനോന്‍

Indian-origin astronaut Anil Menon to conduct seven-hour-long spacewalk
അനില്‍ മേനോന്‍x
Updated on
1 min read

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വാക്കിന് തയാറെടുത്ത് ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകുന്നേരം 6:05-ന് ആരംഭിക്കും. ഓര്‍ബിറ്റിങ് ലബോറട്ടറിയുടെ സൗരോര്‍ജ്ജ സംവിധാനം ആധുനികവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഏഴ് മണിക്കൂര്‍ നിളുന്ന സ്പേസ് വാക്ക്.

Indian-origin astronaut Anil Menon to conduct seven-hour-long spacewalk
ഭൂമിക്ക് നേരെ വരുന്ന ഛിന്നഗ്രഹങ്ങളെ അണുബോംബിട്ട് തകര്‍ക്കാം; പുതിയ കണ്ടെത്തലുമായി ചൈന

സ്‌പേസ് വാക്കില്‍ അനിലിനൊപ്പം ബഹിരാകാശയാത്രിക ജെസീക്ക മെയറും ഉണ്ട്. ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായ മെയറും ഫ്ളൈറ്റ് എഞ്ചിനിയറായ അനില്‍ മേനോനും ക്വസ്റ്റ് എയര്‍ ലോക്കിലൂടെ പുറത്തുവന്ന് സ്റ്റാര്‍ബോര്‍ഡ് 6 ട്രസ്സില്‍ ഹാര്‍ഡ്വെയര്‍ സ്ഥാപിക്കും. നിലയത്തിന്റെ ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള പുതിയ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. പുതിയ സൗരോര്‍ജ പാനലുകള്‍ക്ക് വലുപ്പവും ഭാരവും കുറവാണെങ്കിലും നിലവിലെ പാനലുകളേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അവയ്ക്ക് കഴിയും.

ബഹിരാകാശ നിലയത്തിനുള്ളില്‍ നാസ ബഹിരാകാശ യാത്രികന്‍ ജാക്ക് ഹാതവേയും യൂറോപ്യന്‍ സ്പേസ് ഏജന്‍സി യാത്രിക സോഫി അഡെനോട്ടും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും.

Indian-origin astronaut Anil Menon to conduct seven-hour-long spacewalk
'വാട്‌സ്ആപ്പില്‍ ജനനത്തീയതി ചോദിക്കുന്നു'; ഇന്ത്യയില്‍ പ്രായപരിധി നിയന്ത്രണം?
Indian-origin astronaut Anil Menon to conduct seven-hour-long spacewalk
ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
Summary

Indian-origin astronaut Anil Menon to conduct seven-hour-long spacewalk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com