Life

ചിപ്‌സ് ഉണ്ടാക്കാന്‍ ഓവന്‍ തുറന്നപ്പോള്‍ ജീവനുള്ള പാമ്പ്: പേടിച്ച് വിറച്ച് വയോധിക ദമ്പതിമാര്‍

അതുകൊണ്ട് തന്നെ വീടിനകത്തേക്ക് പാമ്പ് കയറിപ്പറ്റിയാല്‍ ആരാണെങ്കിലും പേടിച്ച് നിലവിളിച്ച് ബോധംകെടും.

സമകാലിക മലയാളം ഡെസ്ക്

രുവിധം വന്യജീവികളെയെല്ലാം സ്വാഗതം ചെയ്യുന്നതിലും വളര്‍ത്തുന്നതിലുമെല്ലാം തല്‍പരരാണ് മനുഷ്യര്‍. പക്ഷേ, പാമ്പ് എന്ന ഇഴജന്തുവിനെ അടുപ്പിക്കാന്‍ മിക്കവര്‍ക്കും ഭയവും അറപ്പുമാണ്. അതിന്റെ വഴുവഴുപ്പുള്ള ശരീരവും മാരകവിഷവുമാണ് ആളുകളെ പാമ്പില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. 

അതുകൊണ്ട് തന്നെ വീടിനകത്തേക്ക് പാമ്പ് കയറിപ്പറ്റിയാല്‍ ആരാണെങ്കിലും പേടിച്ച് നിലവിളിച്ച് ബോധംകെടും. ഇതിപ്പോള്‍ അടുക്കളയിലെ ഓവനില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. അതും ഇഷ്ടത്തോടെ കഴിക്കാനായി ചിപ്‌സ് ഉണ്ടാക്കാന്‍ നോക്കുമ്പോള്‍.

ബ്രിട്ടനിലെ മാഞ്ചസ്റ്ററിലാണ് സംഭവം. വയോധിക ദമ്പതിമാര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ആഫ്രിക്കന്‍ ബ്രൗണ്‍ സ്‌നേക് വിഭാഗത്തില്‍പ്പെട്ട പാമ്പ് കയറിക്കൂടുകയായിരുന്നു. മൂന്ന് അടി നീളമുള്ള പാമ്പിനെ ആനിമല്‍ റെസ്‌ക്യൂ പ്രവര്‍ത്തകര്‍ വന്നാണ് വീട്ടില്‍ നിന്നും പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

SCROLL FOR NEXT