Life

ചൈനയിലെ വന്‍മതില്‍ ഏത് രാജ്യത്താണ്? ആരാകും കോടീശ്വരനില്‍ മത്സരാര്‍ത്ഥി ഉപയോഗിച്ചത് രണ്ട് ലൈഫ്‌ലൈനുകള്‍ !

മത്സരം ലൈവായി കണ്ടുകൊണ്ടിരുന്നവരില്‍ നാലില്‍ ഒരു വിഭാഗം ആളുകളും വിചാരിച്ചിരുന്നത് വന്‍മതില്‍ ഇന്ത്യയിലാണ് എന്നതാണ് കൗതുകകരം!

Author : സമകാലിക മലയാളം ഡെസ്ക്

അങ്കാറ: ചൈനയിലെ വന്‍മതില്‍ ഏത് രാജ്യത്താണ് എന്നൊരു ചോദ്യം കേട്ടാല്‍ അയ്യേ കളിയാക്കുകയാണോ എന്ന് തിരിച്ച് ചോദിക്കാന്‍ നില്‍ക്കണ്ട. സമ്മര്‍ദ്ദത്തിന്റെ കൊടുമുടിയിലായ മത്സരാര്‍ത്ഥി ഉത്തരം പറയുന്നതിനായി ഉപയോഗിച്ചത് രണ്ട് ലൈഫ്‌ലൈന്‍ ഓപ്ഷനുകളാണ് എന്നതാണ് രസകരമായ വസ്തുത. ആരാകും കോടീശ്വരന്‍ റിയാലിറ്റി ഷോയുടെ തുര്‍ക്കി പതിപ്പിലാണ് ഈ സംഭവം ഉണ്ടായത്. 

 ചൈനയിലെ വന്‍മതിലേല്‍ എവിടെയാണ് എന്ന ചോദ്യത്തിന്  ഇന്ത്യ, ചൈന. തെക്കന്‍ കൊറിയ, ജപ്പാന്‍ എന്നീ ഓപ്ഷനുകളാണ് നല്‍കിയിരുന്നത്. ചോദ്യം കേട്ടപ്പോള്‍ 26കാരിയായ സു ഐയ്ഹന്‍ വെട്ടിവിയര്‍ത്തു.ഫോണ്‍ വഴി സുഹൃത്തിനെ വിളിച്ച് ചോദിച്ചാണ് ഐയ്ഹന്‍ വന്‍മതില്‍ ചൈനയില്‍ തന്നെയാണ് എന്ന് ഉറപ്പിച്ചത്. ഐയ്ഹനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല, മത്സരം ലൈവായി കണ്ടുകൊണ്ടിരുന്നവരില്‍ നാലില്‍ ഒരു വിഭാഗം ആളുകളും വിചാരിച്ചിരുന്നത് വന്‍മതില്‍ ഇന്ത്യയിലാണ് എന്നതാണ് കൗതുകകരം!

മത്സരം കഴിഞ്ഞെത്തിയ ഐയ്ഹന് നേര പരിഹാസശരങ്ങള്‍ വന്നപ്പോള്‍ ' എനിക്ക് ഉണ്ടായിരുന്ന രണ്ട് ലൈഫ്‌ലൈനുകള്‍ എപ്പോള്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കാന്‍ എന്നെ അനുവദിക്കൂ' എന്നാണ് അവര്‍ പ്രതികരിച്ചത്.സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയാണ് ഇസ്താംബൂള്‍ സ്വദേശിയായ ഐയ്ഹന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം