Life

ജനിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയണം, ഹിപ്പോ പോട്ടമസിന് തണ്ണിമത്തന്‍ എറിഞ്ഞുകൊടുത്ത് ദമ്പതികള്‍; വീഡിയോ, വിമര്‍ശനം 

അമേരിക്കയിലെ ടെക്‌സാസില്‍ നിന്നുളളതാണ് ഈ ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

എല്ലായിടത്തും പലവിധത്തിലുളള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജനിക്കാനിരിക്കുന്ന കുട്ടി ആണാണോ, പെണ്ണണോ എന്ന് മുന്‍കൂട്ടി അറിയാന്‍ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പലവിധത്തിലുളള പരീക്ഷണങ്ങള്‍ നടത്തുന്ന നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുളള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഇവിടെയും ജനിക്കാനിരിക്കുന്ന കുട്ടി തന്നെയാണ് വിഷയം. ദമ്പതികളായ ജൊനാഥനും ബ്രിഡ്‌ഗേറ്റ് ജോസഫുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇവര്‍ കൂട്ടില്‍ കിടക്കുന്ന ഒരു ഹിപ്പോപോട്ടമസിന് തണ്ണിമത്തന്‍ നല്‍കാന്‍ തീരുമാനിക്കുന്നു. ഇതനുസരിച്ച് ഹിപ്പോ പോട്ടമസിന്റെ വായിലേക്ക് തണ്ണീര്‍മത്തന്‍ എറിഞ്ഞുകൊടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹിപ്പോ പോട്ടമസ് തണ്ണിമത്തന്‍ കടിക്കുന്ന മാത്രയില്‍,നീലനിറത്തില്‍ ആഹാര അവശിഷ്ടങ്ങള്‍ വായില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നുണ്ട്. ഈസമയം ദമ്പതികള്‍ സന്തോഷം കൊണ്ട് തുളളിച്ചാടുന്നതും പരസ്പരം കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

വായില്‍ നിന്ന് നീലനിറത്തില്‍ ആഹാര അവശിഷ്ടങ്ങള്‍ പുറത്തേയ്ക്ക് വരുന്നത്, ജനിക്കാന്‍ പോകുന്ന കുട്ടി ആണാണെന്നതിന്റെ സൂചനയാണെന്നാണ് ഇവരുടെ വിശ്വാസം. ഇതിലുളള സന്തോഷ പ്രകടനമാണ് ഇവര്‍ നടത്തിയത്. 80 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

അമേരിക്കയിലെ ടെക്‌സാസില്‍ നിന്നുളളതാണ് ഈ ദൃശ്യങ്ങള്‍.അതേസമയം ജനിക്കാനിരിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയാന്‍ അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷണത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT