Life

ഡബിള്‍ ഡെക്കര്‍ ബസ് ഇടിച്ചു തെറിപ്പിച്ചു; കൂളായി എണീറ്റു നടന്നു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റീഡിംഗ്: ഡബിള്‍ ഡെക്കര്‍ ബസ് ഇടിച്ചു തെറിപ്പിച്ചയാള്‍ കൂളായി എണീറ്റു നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇംഗ്ലണ്ടിലെ റീഡിംഗിലാണ് സംഭവം. സിമോണ്‍ സ്മിത്ത് എന്നയാളെ നിയന്ത്രണം വിട്ട ഡബിള്‍ ഡെക്കര്‍ ബസ് വന്നു ഇടിച്ചു തെറിപ്പിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നത്.

നിയന്ത്രണം വിട്ട ബസ് വന്നു ഇടിച്ചു തെറിപ്പിച്ചെങ്കിലും ആരുടെയും സഹായത്തിനു കാത്തിരിക്കാതെ സ്മിത്ത് കൂളായി എണീറ്റു നടന്നു. എന്തോ വലിയ ശബ്ദം പിന്നില്‍ നിന്ന് കേട്ടപ്പോള്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും ബസ് വന്നു ഇടിക്കുകയായിരുന്നു. ഭാര്യയും കുട്ടികളും കൂടെയില്ലാത്തത് വലിയ ഭാഗ്യമായെന്ന് സ്മിത്ത് സംഭവത്തിനു ശേഷം വ്യക്തമാക്കി.

ഇടിയേറ്റു വീണതിന് ശേഷം സുരക്ഷിതമായ ഒരിടത്തേക്ക് മാറണമെന്നായിരുന്നു എന്റെ ചിന്ത. അതുകൊണ്ടാണ് ആരെയും കാത്തിരിക്കാതെ തൊട്ടടുത്ത പബ്ബിലേക്ക് കയറിയത്. മറ്റുള്ളവര്‍ക്ക് ഇതൊരു തമാശയായി തോന്നുമെന്നും സ്മിത്ത് വ്യക്തമാക്കി.

സിമോണ്‍ സ്മിത്ത്

അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ കാണുന്നതുവരെ തന്റെ പിറകില്‍ വന്നിടിച്ചത് ഡബിള്‍ ഡെക്കര്‍ ബസാണെന്ന് താന്‍ വിശ്വസിച്ചിരുന്നില്ലെന്നും സ്മിത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT