Life

'തേരി മേരി കഹാനി' പാടിയപ്പോള്‍ ഒപ്പം കൂടി നായയും; മികച്ചത് നായയുടെ പാട്ടെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

അതേ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വൈറലായി മാറി

Author : സമകാലിക മലയാളം ഡെസ്ക്

റാനു മൊണ്ടല്‍ പാടിയ 'തേരി മേരി കഹാനി' ഓര്‍മയില്ലേ. സോഷ്യല്‍ മീഡിയ താരമാക്കിയ റാനു പാടിയ ഈ ബോളിവുഡ് ഗാനവും ആരാധകര്‍ വൈറലാക്കിയിരുന്നു. ഇപ്പോഴിതാ അതേ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വൈറലായി മാറി. 

ഇത്തവണ പക്ഷേ റാനുവല്ല താരം. ഹാര്‍മോണിയം വായിച്ച് ഈ ഗാനം പാടുന്നൊരാളും അതിനൊപ്പം പാടുന്ന ഒരു നായയുമാണ് വീഡിയോയിലെ താരങ്ങള്‍. 

ഹാര്‍മോണിയം വായിച്ച് ആ മനുഷ്യന്‍ പാടുമ്പോള്‍ തൊട്ടരികില്‍ നിന്ന് വാലാട്ടി പാട്ടിനൊപ്പം ശബ്ദമുണ്ടാക്കിയാണ് നായയും ഒപ്പം ചേരുന്നത്. പാട്ട് വലിയ ചിരിപടര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നത്. 

ഹാര്‍മോണിയം വായിച്ച് പാടുന്ന ആളെക്കാള്‍ മികച്ച രീതിയില്‍ നായ പാടുന്നുണ്ട് എന്ന് ചില വിരുതന്‍മാര്‍ കമന്റ് പാസാക്കിയിട്ടുണ്ട്. അയാള്‍ പാടുന്നത് കേട്ടിട്ട്, പാട്ട് നിര്‍ത്താന്‍ നായ ആവശ്യപ്പെടുകയായിരുന്നു എന്നും ചിലര്‍ കമന്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി