Life

നടുറോഡില്‍ മറിയുന്ന കണ്ടെയ്‌നര്‍ ലോറി, സൈഡിലുടെ പോകുന്ന സ്‌കൂട്ടര്‍ യാത്രികന്‍; അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

തായ്‌ലന്‍ഡില്‍ കഴിഞ്ഞ മാസം അവസാനം നടന്ന അപകടത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്ന് പതിവായി പറയുന്ന കാര്യമാണ്. അത്തരത്തില്‍ വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടുന്ന ഒരു സ്‌കൂട്ടര്‍ യാത്രികന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തായ്‌ലന്‍ഡില്‍ കഴിഞ്ഞ മാസം അവസാനം നടന്ന അപകടത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്.40 അടി നീളമുള്ള കണ്ടെയ്‌നര്‍ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഫ്‌ലൈ ഓവറിലെ ചെറിയ വളവ് വളയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആ സമയത്ത് സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നിയന്ത്രണവിട്ട് മറിഞ്ഞ കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെടാതെ ബൈക്ക് യാത്രികന്‍ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. 

ലോറിയ്ക്ക് പിന്നിലൂടെ സഞ്ചരിച്ച മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ലോറിയുടെ വേഗം കൂടിയതാകാം അപകടകാരണം. അപകടത്തില്‍ ലോറിയുടെ െ്രെഡവര്‍ക്ക് പരിക്കുപറ്റിയോ എന്ന കാര്യം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT