Life

നദിക്കരയില്‍ നിന്നും വരുന്ന അജ്ഞാന ഗാനം: ആളുകള്‍ പരാതിയുമായി പൊലീസില്‍

ജേഴ്‌സിയില്‍ നദിക്കരയില്‍ നിന്നും അജ്ഞാനഗാനം കേട്ട് പരാതിയുമായി ആളുകള്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

വില്ലിങ്ടണ്‍: ന്യൂ ജേഴ്‌സിയില്‍ നദിക്കരയില്‍ നിന്നും അജ്ഞാനഗാനം കേട്ട് പരാതിയുമായി ആളുകള്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്. ന്യൂ ജേഴ്‌സിയിലെ ഡെല്‍വെര്‍ നദിക്കരയുടെ സമീപത്ത് നിന്നാണ് ദുരൂഹമായ രീതിയിലുള്ള സംഗീതം കേള്‍ക്കുന്നത്. ഇത് ആളുകള്‍ക്ക് ഏറെ അലോരസമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് അജ്ഞാത സംഗീതത്തിനെതിരെ പരാതിയുമായി നിരവധി ആളുകള്‍ രംഗത്തെത്തിയത്. 

ഡെല്‍വെര്‍ സ്റ്റേറ്റ് പൊലീസിന് ആദ്യം ഇമെയിലിലാണ് സംഗീതവുമായി ബന്ധപ്പെട്ട പരാതി ലഭിക്കുന്നത്. ഒക്ടോബര്‍ 14, 23, 28 തീയതികളില്‍ എല്ലാം ദുരൂഹ സംഗീതത്തിനെതിരെ ഇമെയില്‍ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. പിന്നീട് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ടും ഇത്തരം പരതികള്‍ ലഭിച്ചു. ഒക്ടോബര്‍ 23, 26, 27 തീയതികളില്‍ ഇതേ സംഗീതം നദിക്കരയില്‍ നിന്നും ആവര്‍ത്തിച്ചു കേട്ടു എന്നായിരുന്നു പരാതി.

ഇതുകൂടാതെ നദിയുടെ മറുകരയില്‍ ഉള്ളവരും ഇതേ സംഗീതത്തെ കുറിച്ച് പരാതിയുമായി രംഗത്തെത്തുന്നുണ്ട്. അതേസമയം പൊലീസ് ഈ വിഷയത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും അന്വേഷണം നടത്തുന്നില്ലെന്നും ആളുകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന