Life

നന്ദി പറയാന്‍ ഭാഷ വേണ്ടെന്ന് ഈ ചിത്രം പറയും... ജീവന്‍ രക്ഷിച്ച സിഖുകാരനായ മാധ്യമപ്രവര്‍ത്തകനെ കെട്ടിപ്പിടിച്ചൊരു മനുഷ്യന്‍

ഒഴുക്കില്‍ നിന്ന് രക്ഷിച്ച് സുരക്ഷിത സ്ഥാനത്തെച്ച റിപ്പോര്‍ട്ടറെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുന്ന മലയാളിയുടെ ചിത്രമാണ് ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  കേരളത്തിലെ പ്രളയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് ഒരു മനുഷ്യന്‍ ഒഴുകിപ്പോകുന്നത് സിഖുകാരനായ റിപ്പോര്‍ട്ടര്‍ കണ്ടത്. ഒഴുക്കില്‍ നിന്ന് രക്ഷിച്ച് സുരക്ഷിത സ്ഥാനത്തെച്ച റിപ്പോര്‍ട്ടറെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുന്ന മലയാളിയുടെ ചിത്രമാണ് ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

റിപ്പോര്‍ട്ടര്‍ ആരെണെന്നോ ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങളോ പുറത്ത് വന്നിട്ടില്ല. കേരളത്തിലെ പ്രളയ ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പഞ്ചാബ് ജേര്‍ണലിസ്റ്റിനെ നാട്ടുകാരനായൊരാള്‍ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു എന്ന അടിക്കുറിപ്പോടെ ഹതീന്ദര്‍ സിങ് എന്ന സിഖുകാരനാണ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.  സിഖുകാരനായതിലും മനുഷ്യനെ സഹായിക്കാന്‍ കഴിയുന്നതിലും അഭിമാനം തോന്നുന്നുവെന്നും ട്വീറ്റിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT