Life

നിസാരം!; മാമ്പഴം തേടി അഞ്ചടിയോളം ഉയരമുള്ള മതിലു ചാടിക്കടന്ന് കാട്ടാന; വീഡിയോ വൈറല്‍

മാമ്പഴം തേടി മതിലു ചാടിക്കടക്കുന്ന കാട്ടാനയെ കണ്ടിട്ടുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

കാട്ടാന വഴിയരികില്‍ നില്‍ക്കുന്ന മരങ്ങളില്‍ നിന്ന് പഴങ്ങള്‍ പറിച്ചെടുക്കുന്നതും നാട്ടാന നാട്ടിലെ കടകളില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നതും നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ മാമ്പഴം തേടി മതിലു ചാടിക്കടക്കുന്ന കാട്ടാനയെ കണ്ടിട്ടുണ്ടോ? ഇഷ്ടപ്പെട്ട ഭക്ഷണത്തിനായി മതിലു ചാടിക്കടക്കുന്ന കാട്ടാനയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്!

സാംബിയയിലെ സൗത്ത് ലുങ്ക്വ നാഷണല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്.അഞ്ചടിയോളം ഉയരമുള്ള മതിലാണ് ആന നിസാരമായി ചാടിക്കടന്നത്. മുന്‍കാലുകള്‍ ഉയര്‍ത്തി ശ്രദ്ധയോടെയായിരുന്നു ആനയുടെ മതിലുചാട്ടം. മുഫേ ലോഡ്ജിലെ വിനോദസഞ്ചാരികള്‍ ഉച്ചകഴിഞ്ഞതിനു ശേഷം സഫാരിക്കിറങ്ങുമ്പോഴാണ് ഈ സംഭവം ശ്രദ്ധയില്‍ പെട്ടത്. ഒറ്റയാനാണ് മാമ്പഴം തിരഞ്ഞ് മതിലുചാടിക്കടന്ന് ലോഡ്ജിനരികിലെത്തിയത്.

ലോഡ്ജിന്റെ മാനേജിങ് ഡയറക്ടറായ ആന്‍ഡി ഹോഗ് ആണ് മനോഹരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മാമ്പഴം തിരഞ്ഞാണ് കൊമ്പന്‍ എത്തിയതെങ്കിലും സീസണല്ലാത്തതിനാല്‍ മാമ്പഴമൊന്നും ആനയ്ക്കു കിട്ടിയില്ല. മാഞ്ചുവട്ടിലെത്തി മാമ്പഴം തിരഞ്ഞ ശേഷം വന്നവഴിയേ തന്നെ മതിലു ചാടിക്കടന്ന്  കൊമ്പന്‍ കാടുകയറുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT