Life

പതിനായിരം ലിറ്റര്‍ കൊക്കകോള; പരീക്ഷണത്തില്‍ പൊട്ടിത്തെറി, പതഞ്ഞുപൊങ്ങി 'അഗ്നിപര്‍വ്വതം' ( വീഡിയോ)

കൊക്കകോളയോടൊപ്പം അപ്പക്കാരവും മെന്റോസും ചേര്‍ത്തുളള പരീക്ഷണങ്ങളുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊക്കകോളയോടൊപ്പം അപ്പക്കാരവും മെന്റോസും ചേര്‍ത്തുളള പരീക്ഷണങ്ങളുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടെ ഒരു റഷ്യക്കാരന്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. അഗ്നിപര്‍വ്വതത്തിന് സമാനമായ പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് കൊക്കകോള ഉപയോഗിച്ച് അഗ്നിപര്‍വ്വതത്തിന് സമാനമായ സാഹചര്യം ഒരുക്കിയത്. നാലുവര്‍ഷമാണ് പരീക്ഷണത്തിനായി എടുത്തത്. പതിനായിരം ലിറ്റര്‍ കൊക്കകോളയാണ് ഇതിനായി ഉപയോഗിച്ചത്. അപ്പക്കാരവുമായി ചേര്‍ത്താണ് പരീക്ഷണം നടത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

തരിശായ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ ഉപകരണം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഏഴു ലക്ഷം രൂപയാണ് ഇതിന് ചെലവായത്. പ്രത്യേകം ഒരുക്കിയിരിക്കുന്ന സംവിധാനത്തിലേക്ക് കൊക്കകോള ഒഴിക്കുന്നതും അപ്പക്കാരം ചേര്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.ഒരു പൊട്ടിത്തെറിയോടെയാണ് അഗ്നിപര്‍വ്വതത്തിന് സമാനമായി ദ്രാവകം പുറന്തളളിയത്.

20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ലാവ പുറന്തളളുന്നത് പോലെ ദ്രാവകം പുറത്തേയ്ക്ക് ഒഴുകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശീതള പാനീയത്തിലെ ആഡിഡ് സാന്നിധ്യവും അപ്പക്കാരത്തിലെ കാര്‍ബണ്‍ അംശവും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് പതഞ്ഞു പൊങ്ങാന്‍ കാരണം. ഇവ തമ്മില്‍ ചേരുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ കാര്‍ബണേറ്റ് തുടര്‍ന്ന് വിഘടിച്ച് കാര്‍ബര്‍ ഡയോക്‌സൈഡും വെളളവുമായി മാറുന്നു. ഇതാണ് ഗ്യാസ്് പുറന്തളളാന്‍ കാരണമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT