'നടക്കാന്‍ പരസഹായം വേണ്ട അവസ്ഥയില്‍ പെണ്‍കുട്ടി; ഗൂഢാചോലന തിയറികേട്ട് അത്ഭുതം തോന്നി; ഞാന്‍ കണ്ടത് സത്യമല്ലേ?'

ലിജു കൃഷ്ണയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി സജിത മഠത്തില്‍
Sajitha Madathil, Liju Krishna
Sajitha Madathil, Liju Krishna
Updated on: 
2 min read

സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി നടി സജിത മഠത്തില്‍. തനിക്കെതിരായ പീഡന പരാതി തന്നെ തകര്‍ക്കാനായി കെട്ടിച്ചമച്ച കേസായിരുന്നുവെന്ന് ലിജു കൃഷ്ണ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ നേരില്‍ കണ്ടതിനെക്കുറിച്ചാണ് സജിത മഠത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

2022 ലാണ് ലിജു കൃഷ്ണയ്‌ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. തുടര്‍ന്ന് കണ്ണൂരിലെ സിനിമാ സെറ്റില്‍ വച്ച് പൊലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസില്‍ ലിജു കൃഷ്ണയെ കോടതി കുറ്റവിമുക്തനാക്കി. പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ കരിയര്‍ തകര്‍ക്കാന്‍ ഗീതു മോഹന്‍ദാസ് നടത്തിയ ഇടപെടലാണ് കേസിന് പിന്നിലെന്ന് ലിജു ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സജിത മഠത്തില്‍ പ്രതികരണവുമായെത്തുന്നത്. ആ വാക്കുകളിലേക്ക്:

എനിക്കറിയാം ഞാനിത് എഴുതിയാല്‍ എനിക്കു നേരെ ഉണ്ടാവാന്‍ ഇടയുള്ള സൈബര്‍ അറ്റാക്ക് എന്തായിരിക്കും എന്ന്. ചില ഓര്‍മ്മ ചിത്രങ്ങള്‍ മനസ്സിനെ വേവിക്കുമ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ല.

അന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഡബ്ല്യുസിസിയ്ക്ക് വന്ന ഒരു ഇമെയിലിന്റെ തുടര്‍ച്ചയായാണ് ജീവിതത്തില്‍ യാതൊരു പരിചയവുമില്ലാത്ത ആ പെണ്‍കുട്ടിയെ കാക്കനാടുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടുമുറ്റത്തു വെച്ച് ഞാന്‍ കാണുന്നത്. ഇരുപതുകളിലുള്ള ഒരു പെണ്‍കുട്ടി. മുപ്പതു കിലോ പോലും തൂക്കം കാണില്ല. അവള്‍ക്ക് നടക്കാന്‍ പരസഹായം വേണമായിരുന്നു. ബലാല്‍സംഗത്തിനിടയില്‍ അവളുടെ ബാക്കിന് പരിക്ക് പറ്റിയിരുന്നു. കഠിനമായ രക്തസ്രാവം അവളെ തളര്‍ത്തിയിരുന്നു. മൊഴി കൊടുക്കാനുള്ള മാനസികാവസ്ഥ പോലും അവള്‍ക്കുണ്ടായിരുന്നില്ല. ആ പരിചയപ്പെടല്‍ വേദനിപ്പിക്കുന്ന ഒരു ചിത്രമായി ഇന്നും മനസ്സിലുണ്ട്.

പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല. ചില സഹായങ്ങള്‍ക്ക് വിളിച്ചിരുന്നു. പറ്റാവുന്നത് ചെയ്തിരുന്നു. ആറു വര്‍ഷത്തോളം കഠിനമായ നിയമ പോരാട്ടങ്ങളിലൂടെ അവള്‍ കടന്നു പോയി. ഒറ്റക്കു തന്നെ. കൂടെ നില്‍ക്കേണ്ട സര്‍ക്കാര്‍ നിയമിച്ച നിയമപാലകര്‍ പോലും തീര്‍ത്തും അവളെ കേള്‍ക്കുകപോലും ചെയ്യാതെ അശ്രദ്ധമായി കേസ് കൈകാര്യം ചെയ്തതായി തോന്നി. (എങ്കിലും അവള്‍ ശക്തമായി അവള്‍ക്ക് പറയാനുള്ളത് പറഞ്ഞിരുന്നു.) ഇന്നും അവളുടെ അവസ്ഥയില്‍ വലിയ മാറ്റമൊന്നുമില്ല. തുടര്‍ന്നു കേസ് നടത്താനോ ഇതിനോട് പ്രതികരിക്കാനോ സാധിക്കാത്ത വിധം അവള്‍ വല്ലാത്ത അവസ്ഥയിലാണ് എന്നാണ് മനസിലാക്കാന്‍ സാധിച്ചത്.

പ്രതിയായ സിനിമാ സംവിധായകനെ എനിക്ക് യാതൊരു പരിചയവുമില്ല. അയാള്‍ കേസ് ജയിച്ചതിനെ തുടര്‍ന്നു മാധ്യമങ്ങളില്‍ പറയുന്ന ഗൂഢാലോചന തിയറികേട്ടപ്പോള്‍ അത്ഭുതം തോന്നി. ഞാന്‍ നേരിട്ടു കണ്ടത് അപ്പോള്‍ സത്യമല്ലെ? ആരെയും കാണാന്‍ ഉള്ള അവസ്ഥ അവള്‍ക്കില്ല എന്നറിയാം.എങ്കിലും മനസ്സുകൊണ്ട് ചേര്‍ത്ത് പിടിക്കുന്നു. പോരാടി തോറ്റവരുടെതു കൂടിയാണ് ഈ ലോകം. കൂടെ ഉണ്ട് എന്നു പോലും പറയാന്‍ സാധിക്കാത്തവിധം ഞാനും തളര്‍ന്നിരിക്കുന്നു.

Sajitha Madathil, Liju Krishna
'ഉനക്ക് നാന്‍ ഈക്വലാ..?'; ഫണ്‍ സൂര്യ, വയലന്റ് നസ്‌ലെന്‍, ആക്ഷന്‍ നസ്രിയ; 'സീന്‍' ട്രെയിലര്‍ എത്തി
Sajitha Madathil, Liju Krishna
'ബൈജു അണ്ണന്‍ പണി പറ്റിച്ചോ..?'; L 368 ന്റെ പേര് പുറത്തുവിട്ടോ? വൈറലായി കാരവനില്‍ നിന്നുള്ള സെല്‍ഫി
Sajitha Madathil, Liju Krishna
'ബോംബെക്കാരനാണ്, ജാവോന്ന് പറയാൻ പറ്റില്ല! നമ്മളെയൊക്കെ പേടിച്ചിട്ട് ബോംബെയിലാ കല്യാണം നടത്തിയത്'; റിമിയോട് ത​ഗ്​ അടിച്ച് മമ്മൂട്ടി
Summary

Sajitha Madathil recalls the survivor in case against Liju Krishna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER