'ബോംബെക്കാരനാണ്, ജാവോന്ന് പറയാൻ പറ്റില്ല! നമ്മളെയൊക്കെ പേടിച്ചിട്ട് ബോംബെയിലാ കല്യാണം നടത്തിയത്'; റിമിയോട് ത​ഗ്​ അടിച്ച് മമ്മൂട്ടി

'പണ്ടൊക്കെ പോയി വിളിച്ചില്ലേൽ ആരും കല്യാണത്തിന് പോകില്ല'
Mammootty, Rimi Tomy
Mammootty, Rimi Tomyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

അടുത്തിടെയാണ് ​ഗായിക റിമി ടോമിയും ജിം ട്രെയ്‌നറുമായ ലിബിൻ മാത്യുവും തമ്മിലുള്ള വിവാഹം. കല്യാണത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയിരിക്കുകയാണ് റിമിയും ലിബിനും. ഇരുവരെയും കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. "റിമി, റിമിയുടെ കല്യാണം എന്നെ ഒരു ഫോൺ കോളിലാണ് വിളിച്ചത്.

വിളിച്ചു, ഫോൺ കോളിലാണല്ലോ ഇപ്പോഴത്തെ വിളിയൊക്കെ. അല്ലെങ്കിലൊരു വിവാഹക്ഷണക്കത്ത് വാട്സ്ആപ്പിൽ അയക്കും. ഇത്രയൊക്കെയേ ഉള്ളൂ. പണ്ടൊക്കെ പോയി വിളിച്ചില്ലേൽ ആരും കല്യാണത്തിന് പോകില്ല. ഒരാൾ പോയി വിളിച്ചാൽ പോരാ. വീട്ടിലുള്ള അച്ഛനും അമ്മയുമൊക്കെ കൂടി പോയി കല്യാണം വിളിച്ച് അവിടുന്നൊരു ചായയും കുടിച്ച് പോരണം, പണ്ടൊക്കെ ഇങ്ങനെയായിരുന്നു.

ഇപ്പോൾ വെറുമൊരു വാട്സ്ആപ്പിലോ അല്ലെങ്കിൽ ഒരു ഫോൺ കോളിലോ വിളിക്കും. വിളിക്കാനും വിളിക്കപ്പെടുന്ന ആൾക്കും അതാണ് സൗകര്യം. നമ്മളിപ്പോൾ വിളിക്കാൻ വരുന്നുണ്ടല്ലോ എന്ന് പറഞ്ഞ് കാത്തിരിക്കേണ്ടല്ലോ. നമ്മളെ വിളിച്ചു, അല്ലെങ്കിൽ മെസേജ് അയച്ചു. നമ്മൾ ഹാപ്പി. പറ്റിയാൽ പോയി, ഇല്ലേൽ പോയില്ല. പക്ഷേ റിമി ടോമിയുടെ കല്യാണം അങ്ങനെയൊരു ആർഭാടമുള്ള ഒരു കല്യാണം ആയിരുന്നില്ല.

നമ്മളെയൊക്കെ പേടിച്ചിട്ട് ബോംബെയിലാ കൊണ്ടുപോയി വച്ചത്. അങ്ങനെ നമ്മളെല്ലാവരും ചെന്ന് കളയുമോ എന്ന് പേടിച്ചിട്ട് ബോംബയിൽ വച്ചായിരുന്നു കല്യാണം. എനിക്ക് ചെറിയൊരു സംശയമുണ്ട്. ലിബിൻ റിമിയുടെ പാട്ട് കേട്ടിട്ടാണോ അതോ റിമിക്ക് പുള്ളിയുടെ മസിൽ കണ്ടിട്ടാണോ ഇഷ്ടപ്പെട്ടതെന്ന് എനിക്കറിഞ്ഞു കൂടാ.

പുള്ളി ബോംബെക്കാരനാണ്, ജാവോന്ന് പറയാൻ പറ്റില്ല. പുള്ളിയോട് ആവോ എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. പുള്ളി നഹി ജാവോ... പോകരുത് എന്നാണ് നമ്മൾ പറഞ്ഞിരിക്കുന്നത്. മലയാളം കുറച്ച് കഷ്ടിയാണ്. ചിലപ്പോൾ നമുക്ക് തമാശയായിട്ട് തോന്നും. പുള്ളി നല്ല ആത്മാർഥമായിട്ടാണ് പറയുന്നത്". - മമ്മൂട്ടി പറഞ്ഞു.

റിമിയുടെ സ്വഭാവമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും അതിലാണ് താൻ വീണതെന്നും ലിബിൻ മമ്മൂട്ടിയോട് പറഞ്ഞു. എനിക്ക് ലിബിനോട് ചെറിയ ഒരു അസൂയ ഉള്ളത്, റിമിയുടെ പാട്ട് ഫ്രീ ആയി കേൾക്കാമല്ലോ എന്നതാണെന്നും മമ്മൂട്ടി തമാശയോടെ പറഞ്ഞു.

Mammootty, Rimi Tomy
'ചിറക് താഴെ കല്ലാറിൽ, ജടായുവിനെ ആദ്യം ചെയ്യാനിരുന്നത് പൊൻമുടിയിൽ'; നടക്കാതെ പോയതിന്റെ കാരണം പറഞ്ഞ് രാജീവ് അഞ്ചൽ
Mammootty, Rimi Tomy
"അക്ക' കണ്ട് ആദ്യം അഭിനന്ദിച്ചത് ഇന്ദ്രനാണ്; മക്കളെന്നെ നന്നായി കളിയാക്കുകയും വിമർശിക്കുകയും ചെയ്യും'
Mammootty, Rimi Tomy
വിജയ്‌യുടെ അവസാന സിനിമ: വാർത്ത കേട്ട് കരഞ്ഞു, നോക്കുമ്പോൾ ഡയറക്ടറും കരയുന്നു; അനുഭവം പങ്കുവെച്ച് സായ് പല്ലവി
Summary

Mammootty funny speech about Rimi Tomy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER