'ബൈജു അണ്ണന്‍ പണി പറ്റിച്ചോ..?'; L 368 ന്റെ പേര് പുറത്തുവിട്ടോ? വൈറലായി കാരവനില്‍ നിന്നുള്ള സെല്‍ഫി

അതിമനോഹരത്തിന്റെ റിലീസിന് പിന്നാലെയാകും മോഹന്‍ലാല്‍-അനൂപ് സത്യന്‍ ചിത്രത്തിന്റെ പേര് പുറത്തുവിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
Baiju Santhosh
Baiju Santhosh
Updated on: 
1 min read

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് L 368. വരനെ ആവശ്യമുണ്ട് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം അനൂപ് സത്യന്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഈയ്യടുത്താണ് ആരംഭിച്ചത്. മോഹന്‍ലാലിനൊപ്പം മുകേഷ് അടക്കം വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റെ പേരടക്കമുള്ള മറ്റ് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

എന്നാല്‍ നടന്‍ ബൈജു സന്തോഷിന് ഒരബദ്ധം പറ്റിയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അറിയാതെ L 368 ന്റെ പേര് ബൈജു പുറത്തുവിട്ടുവോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. ഇതിന് കാരണം ബൈജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു പോസ്റ്റാണ്. തന്റെ ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേരും ബൈജു പരാമര്‍ശിച്ചിരുന്നു. അതാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

''ഐ ഗിരി നന്ദിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസിന്റെ കാരവാനില്‍'' എന്നാണ് തന്റെ ചിത്രത്തോടൊപ്പം ബൈജു കുറിച്ചത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ ഛായാചിത്രവും കാണാം. ഇതോടെ L 368 ന്റെ പേര് ഐ ഗിരി നന്ദിനി എന്നാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സജീവമാവുകയായിരുന്നു. ബൈജുവിന് അബദ്ധം പറ്റിയതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്നാല്‍ ഇതല്ല മോഹന്‍ലാല്‍ ചിത്രത്തിന്റെ പേരെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയുടെ പേര് മറ്റൊന്നാണെന്നും, ബൈജു പരാമര്‍ശിച്ച സിനിമയുടെ ചിത്രീകരണാവശ്യത്തിനായി ആശിര്‍വാദിന്റെ കാരവാന്‍ നല്‍കിയതാണെന്നുമാണ് അവര്‍ പറയന്നത്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് ബൈജുവും L 368 ന്റെ അണിയറ പ്രവര്‍ത്തകരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

അതേസമയം അതിമനോഹരത്തിന്റെ റിലീസിന് പിന്നാലെയാകും മോഹന്‍ലാല്‍-അനൂപ് സത്യന്‍ ചിത്രത്തിന്റെ പേര് പുറത്തുവിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ്, സംഗീത് പ്രതാപ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ഷഹ്നാദ് ജലാല്‍ ആണ് ഛായാഗ്രഹണം. ചിത്രം 2027 വിഷുവിനാകും തിയേറ്ററുകളിലെത്തുക.

Baiju Santhosh
'ബോംബെക്കാരനാണ്, ജാവോന്ന് പറയാൻ പറ്റില്ല! നമ്മളെയൊക്കെ പേടിച്ചിട്ട് ബോംബെയിലാ കല്യാണം നടത്തിയത്'; റിമിയോട് ത​ഗ്​ അടിച്ച് മമ്മൂട്ടി
Baiju Santhosh
'ചിറക് താഴെ കല്ലാറിൽ, ജടായുവിനെ ആദ്യം ചെയ്യാനിരുന്നത് പൊൻമുടിയിൽ'; നടക്കാതെ പോയതിന്റെ കാരണം പറഞ്ഞ് രാജീവ് അഞ്ചൽ
Baiju Santhosh
"അക്ക' കണ്ട് ആദ്യം അഭിനന്ദിച്ചത് ഇന്ദ്രനാണ്; മക്കളെന്നെ നന്നായി കളിയാക്കുകയും വിമർശിക്കുകയും ചെയ്യും'
Summary

Did Baiju Santhosh accidently revealed L 368 title? Actor's social media post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER