Life

പത്തിവിടര്‍ത്തി 'ശൗര്യത്തോടെ' മൂര്‍ഖന്‍, വിദഗ്ധമായി 'കുപ്പിയിലാക്കി' യുവാവ്, വീഡിയോ വൈറല്‍

ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ മൂര്‍ഖന്‍ പാമ്പിനെ 'കുപ്പിയില്‍' ആക്കുന്ന വീഡിയോ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ മൂര്‍ഖന്‍ പാമ്പിനെ 'കുപ്പിയില്‍' ആക്കുന്ന വീഡിയോ വൈറലാകുന്നു. ആദ്യം പ്ലാസ്റ്റിക് കുപ്പിയില്‍ ആക്കാനുളള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് കന്നാസിന്റെ സഹായത്തോടെ മൂര്‍ഖനെ പ്ലാസ്റ്റിക് കുപ്പിയില്‍ ആക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ന്യൂസ് ഫോട്ടോഗ്രാഫറായ രഞ്ജിത് നാരായണന്‍ ആണ് പാമ്പിനെ അതിവിദഗ്ധമായി പ്ലാസ്റ്റിക് കുപ്പിയിലാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ രഞ്ജിത് നാരായണന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഒരു ചെറിയ ഇടവഴിയില്‍ പത്തിവിടര്‍ത്തി നില്‍ക്കുകയാണ് മൂര്‍ഖന്‍. ഇതിനെ കണ്ട് കുട്ടികള്‍ അടക്കമുളളവര്‍ മാറിനില്‍ക്കുന്നത് കാണാം. ഈസമയത്ത് രഞ്ജിത് നാരായണന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

ആദ്യം പ്ലാസ്റ്റിക് കുപ്പിയിലാക്കാനുളള ശ്രമം പരാജയപ്പെട്ടു. കന്നാസില്‍ ആക്കാനായി അടുത്ത ശ്രമം. പാമ്പിന്റെ ശ്രദ്ധ മുഴുവന്‍ കന്നാസില്‍ മാത്രമായി കേന്ദ്രീകരിക്കുമ്പോള്‍ പ്ലാസ്റ്റിക് കുപ്പിയുടെ വായ്ഭാഗം തലയില്‍ താഴ്ത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതാണ് പിന്നീടുളള ദൃശ്യങ്ങള്‍. മൂര്‍ഖന്‍ പാമ്പിനെ പൂര്‍ണമായി പ്ലാസ്റ്റിക് കുപ്പിയിലാക്കി അടപ്പ് ഇടുന്നിടത്താണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്. അതിനിടെ രഞ്ജിത് നാരായണനെ അഭിനന്ദിച്ച് കരഘോഷം മുഴക്കി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ നടന്നുവരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട; മത്സരിക്കണമെങ്കിൽ രാഹുൽ ​ഗാന്ധി സമ്മതിക്കണം; കോൺ​ഗ്രസ് തീരുമാനം

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; മലപ്പുറത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

SCROLL FOR NEXT