Life

പുതിയ ബിഎംഡബ്ല്യൂ വാങ്ങി ആദ്യ യാത്രയ്ക്ക് മുമ്പ് ചന്ദനത്തിരി കത്തിച്ചു; തീപിടിച്ച് കാര്‍ കത്തിക്കരിഞ്ഞു 

ഐശ്വരത്തിനായി കത്തിച്ച ചന്ദനത്തിരിയില്‍ നിന്നും തീ പടര്‍ന്ന് 50ലക്ഷത്തോളം വിലനല്‍കി സ്വന്തമാക്കിയ കാര്‍ കത്തിക്കരിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ബിഎംഡബ്ല്യൂ വാങ്ങി ചന്ദനത്തിരി കത്തിച്ച് ആദ്യ യാത്രയ്ക്ക് ഒരുങ്ങിയതായിരുന്നു ചൈനയിലെ യാങ്‌സു സ്വദേശി. പക്ഷെ വിചാരിച്ചപോലെ കാര്യങ്ങള്‍ അത്ര ശുഭകരമായല്ല സംഭവിച്ചത്. ഐശ്വരത്തിനായി കത്തിച്ച ചന്ദനത്തിരിയില്‍ നിന്നും തീ പടര്‍ന്ന് 50ലക്ഷത്തോളം വിലനല്‍കി സ്വന്തമാക്കിയ കാര്‍ കത്തിക്കരിഞ്ഞു.

ഫേസ്ബുക്കിലൂടെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം വൈറലായികഴിഞ്ഞു. സംഭവം നടന്ന സ്ഥലത്തിന് എതിര്‍വശം സ്ഥിതിചെയ്തിരുന്ന ഫഌറ്റിന് മുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കാറിന്റെ ബോണറ്റിന് മുകളിലായി ഒരു ചുവന്ന തുണി വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഈ തുണിയുടെ മുകളില്‍ വച്ചാണ്  ഉടമസ്ഥന്‍ ചന്ദനത്തിരി കത്തിച്ചതെന്നാണ് കാറിന്റെ നിര്‍മാതാക്കള്‍ സംശയിക്കുന്നത്. വീഡിയോയില്‍ ഇത് വ്യക്തമല്ലാത്തതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

വൈറലായ വീഡിയോയ്ക്ക്  രസകരമായ കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ദൈവം പറഞ്ഞു'നന്ദി' ഞാന്‍ ഈ കാര്‍ എടുത്തുകൊള്ളാം', 'ഈ ത്യാഗം ബിഎംഡബ്ല്യൂ ദെവങ്ങള്‍ക്ക് ഇഷ്ടമായിട്ടുണ്ടാകാം', എന്നെല്ലാമാണ് കമന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം