Life

പുല്ല്‌ തിന്നുന്നതിനിടെ വായില്‍ കുടുങ്ങി വിഷ പാമ്പ്, കഴുത കടിച്ചു കുടഞ്ഞു, ചവച്ചരച്ചു; വായില്‍ വച്ച് വിഷം ചീറ്റി, പിന്നെ സംഭവിച്ചത്...(വീഡിയോ)

കഴുതയും പാമ്പും തമ്മിലുളള ജീവന്മരണ പോരാട്ടത്തിന്റെ രാജസ്ഥാനില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകള്‍ തമ്മില്‍ കടിപിടി കൂടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ കഴുതയും പാമ്പും തമ്മിലുളള പോരാട്ടം അപൂര്‍വ്വമായിരിക്കും. കഴുതയും പാമ്പും തമ്മിലുളള ജീവന്മരണ പോരാട്ടത്തിന്റെ രാജസ്ഥാനില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഓഗസ്റ്റ് 25നാണ് സംഭവം. മാഹി നദിത്തീരത്ത് പാമ്പിനെ കഴുത കടിച്ചു കുടയുന്നതാണ് വീഡിയോയിലുളളത്.

നദീത്തീരത്ത് പുല്ല് മേയുകയായിരുന്നു കഴുത. അതിനിടെയാണ് യാദൃച്ഛികമായി വിഷമുളള പാമ്പ് കഴുതയുടെ വായില്‍ കുടുങ്ങിയത്. പാമ്പിനെ വിഴുങ്ങാന്‍ കഴുത തയ്യാറായില്ല. അതേസമയം വിട്ടുകളയാനും കഴുത മുതിര്‍ന്നില്ല. പാമ്പിന്റെ പകുതി കഴുതയുടെ വായിലും അവശേഷിക്കുന്നത് പുറത്ത് തൂങ്ങിക്കിടക്കുന്ന നിലയിലുമാണ് ദൃശ്യങ്ങള്‍.

വായില്‍ വച്ച് രക്ഷപ്പെടുന്നതിന്റെ ഭാഗമായി പാമ്പ് പലതവണ വിഷം ചീറ്റി. വായ് മുഴുവന്‍ വിഷം പരക്കാന്‍ ഇത് കാരണമായി. എന്നാല്‍ വിട്ടുകളയാന്‍ കഴുത തയ്യാറായില്ല. പാമ്പിനെ കഴുത പല്ലു കൊണ്ട് ചവച്ചരച്ചു. മിനിറ്റുകള്‍ നീണ്ട പോരാട്ടത്തിന് ഒടുവില്‍ പാമ്പ് ചത്തു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ വിഷത്തിന്റെ ഫലമായി കഴുതയും ചത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT