Life

'പെണ്ണുങ്ങളുടെ നഗ്‌ന ചിത്രം ഇവന്മാര്‍ വച്ചു കളിക്കുന്നതല്ലേ; പ്രമുഖ പുരുഷന്മാരുടെ ചില ഫോട്ടോസ് അവരുടെ പക്കല്‍ ഉണ്ട്;  ആവശ്യം വരും'; കുറിപ്പ്

'പെണ്ണുങ്ങളുടെ നഗ്‌ന ചിത്രം ഇവന്മാര്‍ വച്ചു കളിക്കുന്നതല്ലേ, പ്രമുഖ പുരുഷന്മാരുടെ ചില ഫോട്ടോസ് അവരുടെ പക്കല്‍ ഉണ്ട്

സമകാലിക മലയാളം ഡെസ്ക്


അനുഭവിക്കുന്ന പ്രയാസങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാതെ സമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിതം നയിക്കുന്നവരുണ്ട്. ഒരു തെറ്റും ചെയ്യാതെ മറ്റുള്ളവരില്‍ നിന്ന് പഴി കേട്ട് മാറ്റിനിര്‍ത്തപ്പെട്ട് ജീവിക്കേണ്ടിവരുന്ന ചില ജന്മങ്ങള്‍. ഒടുവില്‍ സ്വയം ജീവനൊടുക്കുന്നത് വരെയെത്തും കാര്യങ്ങള്‍. തെറ്റ് ചെയ്യാതെ സ്ത്രീപീഡനം പോലുള്ള പരാതികളില്‍ പെട്ടുപോകുന്നത് അതിനേക്കാള്‍ കഠിനമാണ്. അത്തരത്തില്‍ ഒരു കുറിപ്പാണ് കൗണ്‍സിലിങ് സൈക്കോളജിസ്റ്റായ കല മോഹന്‍ പങ്കുവെക്കുന്നത്. 

കുറിപ്പിന്റെ പൂര്‍ണരൂപം


ഇന്നലെ രാത്രി കുറെ നാളുകള്‍ക്കു ശേഷം എന്നെ പരിചയമുള്ള ഒരു സ്ത്രീ വിളിച്ചു..
അംഗനവാടി ടീച്ചര്‍ ആണ് അവര്‍..socialwelfare ഇല്‍ പ്രോജെക്ടില്‍ ജോലി നോക്കിയിരുന്ന സമയത്തു അവരെന്നെ ഇടയ്ക്കു വിളിക്കുമായിരുന്നു..

കുറെ അധികം കേസുകള്‍ ഒരുമിച്ചു ഒത്തുതീര്‍പ്പാക്കിയിട്ടും ഉണ്ട്..
അവിടെ നിന്നും resign ചെയ്യുന്ന സമയത്തു അവര്‍ എന്നോട് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൃദ്ധന്റെ കേസ് പറഞ്ഞിരുന്നു..

അവിടെ നിന്നും വിട്ടതിനു ശേഷം ഞാന്‍ അതിന്റെ follow up അറിഞ്ഞിരുന്നില്ല..ഇന്നലെ ഞാന്‍ അവരോടു അതിനെ പറ്റി ചോദിച്ചു....

അവര്‍ പറഞ്ഞ കഥ കേട്ട് മരവിച്ചു ഇരുന്നു പോയി.
ആ ആള്‍ക്ക് പലചരക്കു കട ആയിരുന്നു..ഭാര്യ നേരത്തെ മരിച്ചു.
രണ്ടു ആണ്‍മക്കള്‍..വിവാഹിതര്‍..
ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഇടയ്ക്ക് കടം വാങ്ങാറുണ്ട്,.
സംഭവം ഇങ്ങനെ ആയിരുന്നു ..
പെണ്‍കുട്ടി കടയില്‍ സാധനം വാങ്ങാന്‍ എത്തുന്നു. ക്യാഷ് കൊടുത്തു ,ബാക്കിയും കൊടുത്തു..
പിന്നെ ആണ് ബാക്കി കൊടുത്തത് കൂടി പോയി എന്ന് അയാള്‍ക്ക് മനസ്സിലായത്. കുട്ടിയോട് അത് പറഞ്ഞപ്പോള്‍ കുസൃതി ആയ അവള്‍ ഇല്ല..തരില്ല..എന്ന് പറഞ്ഞു കൈ മുഷ്ടി ചുരുട്ടി വെച്ചു.
അതേ കളിതമാശയില്‍ ആ വൃദ്ധന്‍ കുഞ്ഞിന്റെ കൈവിരല്‍ പിടിച്ചു വെച്ചു..ഇത് കണ്ടു കൊണ്ടാണ് അച്ഛന്‍ എത്തുന്നന്നത്.

കഥ മുഴുവന്‍ പിന്നെ മാറി..സ്ഥിരം പീഡനം നടത്തതാണ് ശ്രമിച്ചു കൊണ്ട് ഇരിക്കുന്ന ഒരു കാമപ്രാന്തനാക്കി ആ വൃദ്ധനെ !!!.

സംഗതി വല്ലാതെ വഷളാകാറുകയും 2 ലക്ഷം രൂപ മക്കള്‍ കൊടുത്ത ഒതുക്കുകയും ചെയ്തു.,

അതിനു ശേഷം മക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ , അത് വരെ മുത്തശ്ശാ എന്ന് പറഞ്ഞു കെട്ടിപിടിച്ചു നെഞ്ചില്‍ കിടത്തി ഉറക്കിയ കുഞ്ഞുങ്ങള്‍ , അവരോടു അദ്ദേഹത്തിന്റെ അടുത്ത് പോകുന്നത് വിലക്കി..

കൈക്കുഞ്ഞിനെ പോലും ബാത്‌റൂമില്‍ പോകുമ്പോ അമ്മായി അപ്പനെ പേടിച്ചു അപ്പുറത്തെ വീട്ടില്‍ കൊണ്ട് പോയി കിടത്തുന്ന മരുമകള്‍..
നിരപരാധി ആയ ഒരാള്‍ക്ക് താങ്ങാവുന്നതിലും അധികം...
ഒടുവില്‍ സഹികെട്ടു അദ്ദേഹം തൂങ്ങി മരിച്ചു

..ഇന്നത്തെ കാലത്തു
പെണ്കുട്ടികളോട് നോക്കാന്‍ വരെ പേടി ആണെന്ന് പുരുഷന്മാരായ അധ്യാപകര്‍ ഇപ്പൊ പറയാറുണ്ട്..
പീഡനം എന്ന ഒറ്റ വാക്കില്‍ ജീവിതം തകര്‍ക്കാന്‍ വയ്യ..എന്ന്..

ഇതേ contest ഇല്‍ ചില പൊള്ളുന്ന വിഷയത്തിന്റെ മര്‍മ്മ ഭാഗത്തേയ്ക്ക് ഒന്ന് വിരല്‍ ചൂണ്ടട്ടെ..
സ്ത്രീ പുരുഷ ബന്ധം ചാറ്റിലൂടെ വളരെ സജീവം ആകുന്നത് ഒരു പുതുമ അല്ല ഇപ്പോള്‍.!
. പരസ്പരം ഫോട്ടോ കൈമാറുന്നതും..

ഈ അടുത്ത് ഒന്ന് രണ്ടു സ്ത്രീകള്‍ എനിക്ക് അറിയാവുന്ന പ്രമുഖ പുരുഷന്മാരുടെ'' ചില ഫോട്ടോസ്'' അവരുടെ പക്കല്‍ ഉണ്ടെന്നു പറഞ്ഞു.

ഈ പറഞ്ഞ എന്റെ പുരുഷസുഹൃത്തക്കള്‍ നല്ല കുടുംബ ജീവിതം നയിക്കുന്നവര്‍ ആണ്.
ബന്ധങ്ങള്‍ ഒരിക്കലും തെറ്റല്ല,. മനുഷ്യന്റെ മനസ്സിന്റെ ശെരി തെറ്റുകള്‍ ചികഞ്ഞു എടുക്കാന്‍, പാടാണ്.പക്ഷെ , വിശ്വാസം ആണ് പ്രധാനം..

വികാരം വിവേകത്തെ മറികടക്കുമ്പോ ചെയ്യുന്ന ചില പ്രവൃത്തികള്‍ നാളെ പാര ആകരുത്..

''''പെണ്ണുങ്ങളുടെ നഗ്‌ന ചിത്രം ഇവന്മാര് വെച്ചു കളിക്കുന്നതല്ലേ..കിടക്കട്ടെ..ആവശ്യം വരും...''
തമാശയ്ക്ക് ആണെങ്കിലും ഇത് ആ സ്ത്രീ പറഞ്ഞു.

എല്ലാ മനുഷ്യനിലും പുറത്തു കാണപ്പെടാത്ത ഒരു മുഖം ഉണ്ട്..
വിദ്യാഭ്യാസവും വിവരവും ഒക്കെ മറികടക്കുന്ന ഒന്ന്..
അതന്നെ
നമുക്കുള്ളത് പോലെ, കറുത്ത ആരും കാണാത്ത, എപ്പോ വേണേലും പൊങ്ങി വരാവുന്ന വൈകൃതമുള്ള മുഖമെന്നു
മനസ്സിലാക്കിയാല്‍ മതി..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT