Life

പ്രസവ വേദന അനുഭവിക്കാന്‍ ആഗ്രഹിക്കുന്നില്ല; ലഘൂകരിക്കാന്‍ എപിഡ്യുറല്‍ ഉപയോഗിക്കുമെന്ന്‌ സെറീന

എന്റെ ആരോഗ്യം, എന്റെ ശരീരം, എന്റെ കരിയര്‍ എന്ന ചിന്തയാണ് എന്നിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

ധാരളം ശസ്ത്രക്രിയകളിലൂടെ കടന്നു പോയിട്ടുണ്ട്. ഒഴിവാക്കാന്‍ സാധിക്കുമെന്നിരിക്കെ ഇനിയും വേദന സഹിക്കാന്‍ ആഗ്രഹമില്ല. കോര്‍ട്ടില്‍ തീപ്പൊരി പായിച്ച സെറിന വില്യംസാണ് തന്റെ ഗര്‍ഭകാലത്തെ കുറിച്ച് പറയുന്നത്. 

എപിഡ്യുറല്‍ ഉപയോഗിച്ച് പ്രസവ വേദന ലഘൂകരിക്കാനാണ് താന്‍ ശ്രമിക്കുക. ഭൂരിഭാഗം പേരും എപിഡ്യുറല്‍ ഉപയോഗിക്കുന്നതിന് എതിരാണ്. ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ മാനസികമായി ഒരുങ്ങിയിട്ടില്ലെന്നും സെറീന പറയുന്നു. ഈ ഒരു മാനസികാവസ്ഥയിലേക്ക് എത്തുന്നതിനാണ് ശ്രമിക്കുന്നത്. എന്റെ കാര്യങ്ങളില്‍ മാത്രമാണ് എന്റെ ശ്രദ്ധ. എന്റെ ആരോഗ്യം, എന്റെ ശരീരം, എന്റെ കരിയര്‍ എന്ന ചിന്തയാണ് എന്നിലുള്ളത്. 

പ്രസവ ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും സെറീന. കുട്ടികള്‍ ഉണ്ടാകുന്നതോടെ കളിയില്‍ നിന്നും വിരമിക്കുമെന്നായിരുന്നു തന്റെ ചിന്ത. എന്നാല്‍ അങ്ങിനെയാകില്ല. തീര്‍ച്ചയായും ഞാന്‍ തിരിച്ചു വരും. കാണികളുടെ ആരവങ്ങള്‍ക്ക് ഇടയിലേക്ക് താന്‍ മടങ്ങി വരും. അതിനേക്കാള്‍ വലിയ വികാരം മറ്റൊന്നുമില്ലെന്നും സെറീന പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

SCROLL FOR NEXT