Life

പ്ലാസ്റ്റിക് ടബ്ബിലെ വെള്ളം നാലുപാടും ചിതറിച്ച് കുഞ്ഞു ശിവാനി ; പേരിടലിന് പിന്നാലെ കുറുമ്പു കാട്ടി തിമിർപ്പ് ( വീഡിയോ)

കുഞ്ഞു നെറ്റിപ്പട്ടവും കാല്‍ത്തളകളും അണിയിച്ച് കുഞ്ഞുസുന്ദരിയായിട്ടായിരുന്നു ശിവാനിയെ ചടങ്ങിനെത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ധര്‍മസ്ഥല : പേരിടൽ ചടങ്ങിന് പിന്നാലെ ടബ്ബിലെ വെള്ളത്തിൽ കളിച്ചു തിമിർത്ത് കുറുമ്പു കാട്ടുന്ന കുട്ടിയാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രണ്ടു മാസം പ്രായമുള്ള ശിവാനിയെന്ന കുഞ്ഞാനയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. 

ദക്ഷിണ കന്നഡയിലെ ധര്‍മസ്ഥലയിലെ ശ്രീമഞ്ജുനാഥ ക്ഷേത്രത്തിലാണ് ശിവാനിയുടെ പേരിടീല്‍ ചടങ്ങ് നടന്നത്. കുഞ്ഞു നെറ്റിപ്പട്ടവും കാല്‍ത്തളകളും അണിയിച്ച് കുഞ്ഞുസുന്ദരിയായിട്ടായിരുന്നു ശിവാനിയെ ചടങ്ങിനെത്തിച്ചത്. 

ചടങ്ങിന് ശേഷം  ഒരു പ്ലാസ്റ്റിക് ടബ്ബിലെ വെള്ളം തുമ്പിക്കൈ കൊണ്ടു നാലുപാടും ചിതറിച്ച് ശിവാനി ഓടിക്കളിക്കുന്ന ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. രണ്ട് ആനകള്‍ സമീപത്തുനില്‍ക്കുന്നതും വിഡിയോയിലുണ്ട്. ജൂലൈ ഒന്നിനാണ് ശിവാനി ജനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം