Life

'ബിക്കിനിയണിഞ്ഞ് വരൂ, സൗജന്യമായി ഇന്ധനം നിറയ്ക്കാം'; പരസ്യം കണ്ട് പുരുഷന്മാരുടെ ഒഴുക്ക്, ട്വിറ്ററില്‍ ട്രെന്‍ഡിങ്

ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് വാഹനത്തില്‍ സൗജന്യമായി ഇന്ധനം നിറച്ചു കൊടുക്കുമെന്ന പെട്രോള്‍ പമ്പിന്റെ പരസ്യമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  കൗതുകങ്ങള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ. നിരവധി നിറംപിടിപ്പിച്ച കൗതുക വാര്‍ത്തകളാണ് ഓരോ ദിവസും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ റഷ്യയില്‍ നിന്നുളള ഒരു വാര്‍ത്തയാണ് ട്രെന്‍ഡിങ് ആയിരിക്കുന്നത്.

ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് വാഹനത്തില്‍ സൗജന്യമായി ഇന്ധനം നിറച്ചു കൊടുക്കുമെന്ന പെട്രോള്‍ പമ്പിന്റെ പരസ്യമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബിസിനസ്സ് വര്‍ധിപ്പിക്കുക, അതിലുപരി കടയ്ക്ക് കൂടുതല്‍ പ്രചാരണം ലഭിക്കുക എന്നി ചിന്തകളില്‍ നിന്നാണ് റഷ്യയിലെ സമാരയിലെ ഒല്‍വി പെട്രോള്‍ സ്‌റ്റേഷന്റെ ഉടമയുടെ മനസില്‍ വ്യത്യസ്തമായ ആശയം വിരിഞ്ഞത്. ഇത് കണ്ടും കേട്ടും നിരവധിപ്പേര്‍ ബിക്കിനി ധരിച്ച് പെട്രോള്‍ പമ്പിലേക്ക് ഒഴുകിയതോടെ പരസ്യം വിജയിച്ചുവെന്ന് ഉറപ്പായി. കൂടാതെ ട്വിറ്ററില്‍ ബിക്കിനിഡ്രസ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങിലാവുകയും ചെയ്തു.

സൗജന്യമായി ലഭിക്കുന്ന ഇന്ധനത്തിനായി പമ്പിലെത്തിയവരില്‍ പുരുഷന്മാരായിരുന്നു അധികമെന്നതാണ് ഇതിലെ കൗതുകം. കേട്ടപാതി കേള്‍ക്കാത്ത പാതി വര്‍ണവൈവിധ്യമാര്‍ന്ന ബിക്കിനികളുമണിഞ്ഞ് പമ്പിലേക്ക് ആളുകള്‍ ഒഴുകിയെത്തി.കിട്ടിയ അവസരം മുതലെടുത്ത് ബിക്കിനി ധരിക്കാന്‍ ആവേശം കാണിച്ചത് പുരുഷന്മാരായിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമുണ്ടായിരുന്ന സൗജന്യത്തിനുപരി ബിക്കിനി ധരിക്കുക എന്നതായിരുന്നു പലരുടേയും ലക്ഷ്യം.

പെട്രോള്‍ പമ്പില്‍ ബിക്കിനിയും ഹൈഹീല്‍സും ധരിച്ചെത്തിയ പുരുഷന്മാരുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ വന്‍ ഹിറ്റായി. ബിക്കിനിയണിഞ്ഞ പുരുഷന്മാരുടെ ഫോട്ടോയ്ക്ക് താഴെ 'ഹോട്ട്' എന്നാണ് പലരും കമന്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT