Life

ബീച്ചില്‍ വെയില്‍ കായുന്ന മുതലകള്‍; ലോക്ക്ഡൗണ്‍ കാലത്തെ ദൃശ്യങ്ങള്‍

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്ത രാജ്യങ്ങള്‍ ചുരുക്കമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോ സിറ്റി:  ലോകമൊട്ടാകെ കോവിഡ് ഭീതിയുടെ നിഴലിലാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്ത രാജ്യങ്ങള്‍ ചുരുക്കമാണ്. ജനങ്ങള്‍ മുഴുവന്‍ വീടുകളില്‍ ഒതുങ്ങി കൂടിയതോടെ, മൃഗങ്ങള്‍ റോഡുകളും പൊതുഇടങ്ങളും കീഴടക്കിയതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുളള ഒന്നാണ് മെക്‌സിക്കോയില്‍ നിന്ന് പുറത്തുവന്നത്.

മനുഷ്യരുടെ അഭാവത്തില്‍ ബീച്ചുകള്‍ കയ്യടക്കിയ മുതലകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മനുഷ്യരെ പോലെ കടല്‍ത്തീരത്ത് കിടന്ന് വെയില്‍ കായുന്ന പ്രതീതിയാണ് പല ദൃശ്യങ്ങളും കണ്ടാല്‍ തോന്നുക. മെക്‌സിക്കോയിലെ പ്രമുഖ ബീച്ചായ ഓക്‌സാക്കയില്‍ നിന്നുളള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കടലിനോട് ചേര്‍ന്നുളള ചതുപ്പുനിലങ്ങളാല്‍ പ്രസിദ്ധമാണ് ഓക്‌സാക്ക ബീച്ച്. ഇവിടെ ധാരാളമായി കണ്ടുവരുന്ന മുതലകളാണ്, ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ ബീച്ചുകളിലേക്ക് കടന്നുകയറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT