Life

ബ്രിട്ടണില്‍ 21കാരന്‍ പെണ്‍കുട്ടിക്കു അമ്മയായി!

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രട്ടണിലുള്ള 21 കാരന്‍ ഒരു പെണ്‍കുട്ടിക്കു ജന്മം നല്‍കി. ലിംഗ മാറ്റം നടത്തിയതിനു ശേഷം ബീജദാതാവില്‍ നിന്നുമാണ് ഹയ്ഡന്‍ ക്രോസ് എന്ന യുവാവ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ട്രിനിറ്റി ലെഹ് എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്.

ഗ്ലോസെസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ വെച്ചു സിസേറിയന്‍ വഴിയാണ് 21 കാരന്‍ ഒരു പെണ്‍കുട്ടിക്കു അമ്മയായത്. നിയമ പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷമായി ക്രോസ് പുരുഷനായാണ് ജീവിക്കുന്നത്. പുരുഷനകാനുള്ള ഹോര്‍മോണ്‍ ചികിത്സയും ക്രോസ് നടത്തുന്നുണ്ട്. അതേസമയം, പൂര്‍ണമായും പുരുഷനാകാനുള്ള ചികിത്സ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ചികിത്സ നടത്തുമ്പോള്‍ കുട്ടികളുണ്ടാവാനുള്ള സാധ്യത കുറവായതിനാലാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. കുട്ടി ജനിച്ചതോടെ പരിപൂര്‍ണമായും പുരുഷനാകാനുള്ള തയാറെടുപ്പുകള്‍ ഉടന്‍ നടത്തും.

ഫെയ്‌സ്ബുക്ക് വഴിയാണ് സ്‌പേം ഡോണറെ ക്രോസ്  കണ്ടെത്തിയത്. പിന്നീട്, താന്‍ ഗര്‍ഭിണിയാണെന്നു പ്രഖ്യാപിച്ചതോടെ ക്രോസ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഞാന്‍ വളരെ ഭാഗ്യവാനാണ്. കുഞ്ഞു സുഖമായിരിക്കുന്നവെന്നാണ് ക്രോസ് കുഞ്ഞിനു ജന്മം നല്‍കിയ ശേഷം പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

'പിരിച്ച പണത്തിന് കണക്കില്ലേ? ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്ത് നൽകി? കോൺ​ഗ്രസിന് മറുപടി വോട്ടർമാർ തന്നെ തരും'

ലൈസൻസില്ലാത്ത ടാക്സികൾക്ക് 5,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ; നിയമം കർശനമാക്കി ദുബൈ ആർ ടിഎ

ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

'സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിമിതി, പരമാവധി വോട്ടര്‍മാരോട് സംവദിക്കാന്‍ കഴിഞ്ഞില്ല; ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തു'- വിഡിയോ

SCROLL FOR NEXT