Life

ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി; കാര്‍ നേരെ ഏഴാം നിലയില്‍ നിന്ന് താഴേക്ക്(വീഡിയോ)

ബ്രേക്കിന് പകരം കാറോടിച്ചിരുന്ന യുവതി ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി. ബിഎംഡബ്ല്യു കാര്‍ നേരെ ഏഴാം നിലയില്‍ നിന്നും താഴേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രേക്കിന് പകരം കാറോടിച്ചിരുന്ന യുവതി ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി. ബിഎംഡബ്ല്യു കാര്‍ നേരെ ഏഴാം നിലയില്‍ നിന്നും താഴേക്ക്. പാര്‍ക്ക് ചെയ്യുന്നതിന് ഇടയില്‍ ഏഴാം നിലയുടെ മുകളില്‍ നിന്നും കാര്‍ താഴേക്ക് വീഴുകയായിരുന്നു. ഉയരത്തില്‍ നിന്നും തലകീഴായി കാര്‍ താഴേക്ക് പതിച്ചെങ്കിലും പരിക്കുകളേല്‍ക്കാതെ ഡ്രൈവര്‍ രക്ഷപ്പെട്ടു. 

അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന സംഭവം സിസിടിവിയില്‍ പതിയുകയായിരുന്നു. കാര്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് ഒരു എസ് യുവി വരുന്നതും, ഇത് വളച്ച് പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിന് ഇടയിലാണ് മുകളില്‍ നിന്നും കാര്‍ താഴേക്ക് വീഴുന്നത്. എസ് യുവിന്റെ പിറകിലേക്കാണ് കാര്‍ വീഴുന്നത്. 

ജൂലൈ 13നാണ് സംഭവം നടന്നതെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓസ്റ്റിന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു