Life

ഭര്‍ത്താവിന്റെ ലിംഗം പട്ടിക്കിട്ടുകൊടുത്തു, ദാരുണാന്ത്യം: 30 വര്‍ഷത്തെ പീഡനത്തിന് പ്രതികാരം ചെയ്ത് ഭാര്യ

ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ അലക്‌സാണ്ടറിനെ കിടപ്പുമുറിയില്‍ വച്ചാണ് മരിയ കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ഉക്രെയ്ന്‍: ഭര്‍ത്താവിനെ കൊ്ന്ന് ലിംഗം വളര്‍ത്ത് നായയ്ക്ക് ഭക്ഷിക്കാന്‍ കൊടുത്ത ഭാര്യ അറസ്റ്റില്‍. മുപ്പത് വര്‍ഷത്തെ ഗാര്‍ഹികപീഡനം സഹിക്കാനാവാതെയാണ് മരിയ(48) എന്ന സ്ത്രീ ഭര്‍ത്താവ് അലക്‌സാണ്ടറിനെ(49) ക്രൂരമായി കൊലപ്പെടുത്തിയത്. ഉക്രെയിനിലെ ഒബാറിവിലാണ് സംഭവം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം ഇവര്‍ തന്നെയാണ് അയല്‍വാസികളോട് പറഞ്ഞത്. 

ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ അലക്‌സാണ്ടറിനെ കിടപ്പുമുറിയില്‍ വച്ചാണ് മരിയ കൊലപ്പെടുത്തിയത്. കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കിയ ശേഷം ഇയാളുടെ ലിംഗം ഇവര്‍ മുറിച്ച് മാറ്റി. ഇതിന് ശേഷം ശരീരത്തില്‍ കോടാലിയുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കിടന്ന അലക്‌സാണ്ടറിനെ തറയില്‍ വിരിക്കുന്ന ചവിട്ടിയില്‍ പൊതിഞ്ഞ ശേഷം മുറിച്ചെടുത്ത ലിംഗം ഇവര്‍ വളര്‍ത്തു നായയ്ക്ക് നല്‍കുകയായിരുന്നു.

മരിയയെ അലക്‌സാണ്ടര്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. വീടിന് ചുറ്റും ഇവരെ കോടാലി കൊണ്ട് വെട്ടാനോങ്ങി ഓടിക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി.

സംഭവത്തില്‍ മരിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലം നീണ്ട ശാരീരിക മാനസികമായ ഗാര്‍ഹിക പീഡനങ്ങള്‍ താങ്ങാവുന്നതിലുമപ്പുറമായതോടെയാണ് കടുത്ത  നിലപാട് സ്വീകരിച്ചതെന്ന് മരിയ പൊലീസിന് മൊഴി നല്‍കി. 15 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മരിയക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കേരളാ ഹൈക്കോടതിയിൽ ഒഴിവുകൾ; എട്ടാം ക്ലാസുകാർക്കും അപേക്ഷിക്കാം

യാത്ര പറയാതെ ശ്രീനി മടങ്ങിയെന്ന് മോഹന്‍ലാല്‍; സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പഠിപ്പിച്ച ആത്മസുഹൃത്തെന്ന് പ്രിയദര്‍ശന്‍

മൗത്ത് വാഷ് ഉപയോ​ഗിക്കുമ്പോൾ വയറിന് പ്രശ്നം!

രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാതെ ഇംഗ്ലണ്ട്; ഓസീസ് പരമ്പര ജയത്തിന്റെ വക്കില്‍

SCROLL FOR NEXT