Life

ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയമില്ല; ക്രൂരതയെന്ന് കോടതി, യുവതി വിവാഹമോചനം നേടി

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടില്‍ ശൗചാലയം നിര്‍മിക്കണമെന്ന തന്റെ ആവശ്യം ഭര്‍ത്താവ്‌ തള്ളുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു യുവതി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. വീട്ടില്‍ ശൗചാലയമില്ലാത്തത് ക്രൂരതയാണെന്ന് വിലയിരുത്തിയ കുടുംബ കോടതി യുവതിക്ക് വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. 

രാജസ്ഥാനിലെ ബില്‍വാര മേഖലയിലാണ് സംഭവം. ഏഴ് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പക്ഷെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടില്‍ ശൗചാലയം നിര്‍മിക്കണമെന്ന തന്റെ ആവശ്യം ഭര്‍ത്താവ്‌ തള്ളുകയായിരുന്നുവെന്ന് യുവതി പറയുന്നു. 

ഏഴ് വര്‍ഷത്തിനിടെ ശൗചാലയം നിര്‍മിക്കാമെന്ന് ഭര്‍ത്താവ് നിരവധി തവണ വാക്ക് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. 2015 ഒക്ടോബറിലായിരുന്നു യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നത്. രണ്ട് കൂട്ടരുടേയും വാദം കേട്ടതിന് ശേഷം കോടതി യുവതിക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. വിവാഹിതയായ യുവതി എന്ന നിലയില്‍ അവരുടെ ആവശ്യം ന്യായമാണെന്ന് കോടതി വിലയിരുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി