Life

മകള്‍ കണ്‍മുന്നില്‍ വച്ച് മദ്യപിച്ചാല്‍ എന്ത് ചെയ്യും? നാട്ടിലേക്ക് ടിക്കറ്റെടുത്ത് നല്‍കി മാതാപിതാക്കള്‍ ; പനി പിടിച്ചത് കൊണ്ട് രക്ഷപെട്ടെന്ന് യുവതി , വിഡിയോ വൈറല്‍

മാതാപിതാക്കള്‍ക്ക് മുമ്പിലിരുന്ന് ഒരു ഷോട്ട് മദ്യം അകത്താക്കുന്ന മിഷയെ നോക്കി അന്തം വിട്ടിരിക്കുന്ന അമ്മയും തലയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്ന അച്ഛനുമാണ് വിഡിയോയില്‍ ഉള്ളത്

Author : സമകാലിക മലയാളം ഡെസ്ക്


ണ്‍മക്കള്‍ മദ്യപിക്കുന്നത് ശരാശരി ഇന്ത്യന്‍ മാതാപിതാക്കള്‍ കണ്ടാല്‍ എന്ത് ചെയ്യും? 99 ശതമാനം അമ്മമാരും ഒരു  പക്ഷേ കരയും ചിലപ്പോള്‍ ദേഷ്യപ്പെടും. എന്നാല്‍ മദ്യപിച്ചത് മകളാണെങ്കിലോ, പിന്നെ എന്താണുണ്ടായതെന്ന് വിശദീകരിക്കുകയാണ് ഒഹിയോയിലെ ഇന്ത്യക്കാരിയായ മിഷാ മാലിക് ട്വിറ്ററിലെ കുഞ്ഞ് വിഡിയോയിലൂടെ.

 മാതാപിതാക്കള്‍ക്ക് മുമ്പിലിരുന്ന് ഒരു ഷോട്ട് മദ്യം അകത്താക്കുന്ന മിഷയെ നോക്കി അന്തം വിട്ടിരിക്കുന്ന അമ്മയും തലയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്ന അച്ഛനുമാണ് വിഡിയോയില്‍ ഉള്ളത്. മദ്യപിച്ച് മകള്‍ കൂടുതല്‍ വഴിതെറ്റാതിരിക്കാന്‍ അച്ഛനും അമ്മയും ചെയ്ത അടുത്ത കാര്യം നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നുവെന്ന മിഷയുടെ വെളിപ്പെടുത്തല്‍ ട്വിറ്ററിനെ ചിരിയിലാഴ്ത്തി. 

വിമാന ടിക്കറ്റെടുക്കുമ്പോള്‍ എന്താണ് പറഞ്ഞതെന്ന ഒരു ട്വിറ്റര്‍ യൂസറുടെ ചോദ്യത്തിന് ' എന്ത് പറയാന്‍ വിന്‍ഡോ സീറ്റ് വേണോ അതോ അറ്റത്തെ സീറ്റ് മതിയോ' എന്നാണ് ചോദിച്ചതെന്നും മിഷ പറഞ്ഞു. ഒറ്റവലിക്ക് മകള്‍ കുടിച്ച് തീര്‍ത്തത് കണ്ട അമ്മ ,' മിഷാ, വേണ്ട' എന്ന് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. യാത്ര ചെയ്യേണ്ട സമയമായപ്പോള്‍ കടുത്ത പനിയും ചുമയും പിടിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവച്ചതായും മിഷ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മാതാപിതാക്കളുടെ 'കരുതല്‍ ' കണ്ട് ചിലര്‍ ചിരിക്കുമ്പോള്‍ മറ്റ് ചിലര്‍ ട്വിറ്ററില്‍ പിന്തുണയും നല്‍കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം