Life

മകള്‍ക്ക് സര്‍പ്രൈസുമായി വഴിയരികില്‍ കാത്തു നില്‍ക്കുന്ന അച്ഛന്‍: പ്രവാസിയുടെയും മക്കളുടെയും കരളലിയിക്കുന്ന വീഡിയോ

വിദേശത്തുനിന്നും അച്ഛന്‍ വന്നത് മകള്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് സ്‌കൂള്‍ വിട്ടുവരുന്ന മകള്‍ക്ക് സര്‍െ്രെപസ് നല്‍കാനായി അദ്ദേഹം മുറ്റത്ത് കാത്തുനില്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കുടുംബത്തെയും കുഞ്ഞുങ്ങളെയും പിരിഞ്ഞ് ഏറെ വേദനയോടെയായിരിക്കും മിക്ക പ്രവാസികളും ജീവിക്കുന്നത്. മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവരുടെ കൂടെ കളിക്കാനുമെല്ലാം കഴിയാത്തവരാണ് പ്രവാസികള്‍. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം മാത്രം കുടുംബത്തോടൊപ്പം കഴിയേണ്ടി വരുന്നതിന്റെ വേദനയോടെയായിരിക്കും ഒട്ടുമിക്ക പ്രവാസികളും ദിവസം തള്ളിനീക്കുന്നത്. അത്തരത്തിലൊരു അച്ഛന്റെയും മക്കളുടേയും വീഡിയോ ഇപ്പോള്‍ യൂടൂബില്‍ വൈറലാവുകയാണ്. 

വിദേശത്തുനിന്നും അച്ഛന്‍ വന്നത് മകള്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് സ്‌കൂള്‍ വിട്ടുവരുന്ന മകള്‍ക്ക് സര്‍െ്രെപസ് നല്‍കാനായി അദ്ദേഹം മുറ്റത്ത് കാത്തുനില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായി അച്ഛനെ കണ്ടപ്പോള്‍ മകള്‍ ഒരുനിമിഷം നിന്നുപോകുന്നുണ്ടെങ്കിലും പിന്നീട് ഓടി വന്ന് കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. മകളെ കണ്ട സന്തോഷത്തില്‍ അച്ഛനും അവളെ എടുത്തു പൊക്കുന്നുണ്ട്.

യൂടൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായ ഈ വീഡിയോയുടെ താഴെ വന്നിട്ടുള്ള കമന്റുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്. തങ്ങളുടെ മക്കളെ ഓര്‍ത്തെന്നും അവരെ കാണാന്‍ തോന്നിയെന്നും കണ്ണു നിറഞ്ഞുപോയെന്നുമാണ് കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത്. ഒരു മിനിറ്റ് 45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഇതിനോടകം 174, 529 വ്യൂവേഴ്‌സ് ആയി. പപ്പാസ് ലൗവ് എന്ന പേരിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT