അധ്യക്ഷയാകാൻ 'ഐസ് ഹോക്കി'! പിടി ഉഷ വീണ്ടും മത്സരത്തിന്

ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യയിലൂടെ ഐഒഎ തെരഞ്ഞെടുപ്പിലേക്ക്
PT Usha
PT Usha x
Updated on: 
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമങ്ങളില്‍ നിന്നു പിന്‍മാറാതെ പിടി ഉഷ. ഇതോടെ ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിലെത്തി. സ്‌പോര്‍ട്‌സ് പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെരിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പിടി ഉഷ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നു ഏതാണ്ട് പുറത്തായ അവസ്ഥയിലായിരുന്നു. എന്നാല്‍ അവര്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങി എന്നതാണ് ഏറ്റവും പുതിയ ട്വിസ്റ്റ്.

ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യയിലൂടെയാണ് ഉഷ പുതിയ നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. ഇതോടെ ഐഒഎ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനു കളമൊരുങ്ങി. ദേശീയ കായിക ഫെഡറേഷനുകളിലേയും കായിക ഭരണകൂടത്തിലേയും ഒരു വിഭാഗം പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളുമായി ഉഷ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്.

നേരത്തെ എസ്ഒഎം പ്രതിനിധികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ അഞ്ജു ബോബി ജോര്‍ജാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചത്. 4 ഒഴിവുകളിലേക്ക് അഞ്ജു ബോബി ജോര്‍ജ് (ലോങ് ജംപ്), റാണി രാംപാല്‍ (ഹോക്കി), ഡോല ബാനര്‍ജി (അമ്പെയ്ത്ത്), സൈന നേഹ്‌വാള്‍ (ബാഡ്മിന്റണ്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉഷയ്ക്ക് 40 വോട്ടുകളാണ് കിട്ടിയത്. 53 വോട്ടുകള്‍ നേടിയാണ് അഞ്ജു വിജയിച്ചത്. റാണിക്ക് 50 വോട്ടും ഡോല ബാനര്‍ജിയ്ക്ക് 45 വോട്ടുകളും സൈനയ്ക്ക് 43 വോട്ടുകളും കിട്ടി.

PT Usha
ഇനി ഗില്‍ അല്ല, ശ്രേയസ് നയിക്കും! ഇഷാന്‍ ഓപ്പണര്‍?

എന്നാല്‍ ഈ പരാജയം അംഗീകരിക്കാന്‍ തയ്യാറാകാതെയാണ് ഉഷ പുതിയ വഴിയിലൂടെ അധ്യക്ഷ സ്ഥാന മത്സരത്തിലേക്ക് തിരിച്ചെത്തിയത്. എസ്ഒഎം തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുണ്ടായ സംഭവവികാസങ്ങള്‍ ഐഒഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ക്ക് വഴിവച്ചിരുന്നു. മാത്രമല്ല എസ്ഒഎം തെരഞ്ഞെടുപ്പ് നടത്തിയ രീതിയില്‍ ആശങ്ക രേഖപ്പെടുത്തി ഉഷ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചിട്ടുമുണ്ട്. അതിനിടെയാണ് ഉഷ വീണ്ടും മത്സര രംഗത്തേക്ക് കടന്നു വന്നത്.

അതേസമയം ഫെഡറേഷനുകളില്‍ നിന്നും മറ്റ് ബന്ധപ്പെട്ടവരില്‍ നിന്നും എത്രത്തോളം പിന്തുണ നേടിയെടുക്കാന്‍ ഉഷയ്ക്ക് സാധിക്കുമെന്നു കണ്ടറിയണം എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

PT Usha
അരങ്ങേറ്റത്തില്‍ 7 വിക്കറ്റുകള്‍; 31ാം വയസില്‍ 'റെക്കോർഡ് ബുക്കിൽ' പാക് പേസര്‍!
PT Usha
സ്വര്‍ണത്തിലേക്ക് ഒരു 'പഞ്ച്'! ബോക്‌സിങില്‍ ചരിത്രമെഴുതി ഇന്ത്യയുടെ 'അംബേകര്‍'
Summary

The Indian Olympic Association (IOA) presidential election has taken a fresh turn, with incumbent president PT Usha entering the fray again after appearing to be virtually out of contention following her defeat in the Sportspersons of Outstanding Merit (SOMs) election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER