അരങ്ങേറ്റത്തില്‍ 7 വിക്കറ്റുകള്‍; 31ാം വയസില്‍ 'റെക്കോർഡ് ബുക്കിൽ' പാക് പേസര്‍!

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും ബൗളിങ്
Saqib Khan in test debut
Saqib Khanx
Updated on: 
1 min read

റാവല്‍പിണ്ടി: അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കി പാകിസ്ഥാന്‍ പേസര്‍ സാഖിബ് ഖാന്‍. 31ാം വയസില്‍ ടെസ്റ്റ് ടീമില്‍ ആദ്യമായി കളിക്കാനിറങ്ങിയ താരം ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വീഴ്ത്തിയത് 7 വിക്കറ്റുകള്‍. 34 ഓവറില്‍ 130 റണ്‍സ് വഴങ്ങിയാണ് താരം 7 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതോടെ താരം ഒരു അപൂര്‍വ നേട്ടവും സ്വന്തമാക്കി.

അരങ്ങേറ്റ ടെസ്റ്റിന്റെ ഒരിന്നിങ്‌സില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ പാകിസ്ഥാന്‍ താരമായി സാഖിബ് മാറി. 1996ല്‍ ഇതേ റാവല്‍പിണ്ടി പിച്ചില്‍ തന്നെ ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റ ടെസ്റ്റ് കളിക്കാനിറങ്ങിയ മുഹമ്മദ് സാഹിദാണ് നേരത്തെ ഈ നേട്ടം ആദ്യ പാക് താരം. 21ാം നൂറ്റാണ്ടില്‍ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ പാകിസ്ഥാന്‍ താരമായി സാഖിബ് ഖാന്‍ മാറി.

Saqib Khan in test debut
സ്വര്‍ണത്തിലേക്ക് ഒരു 'പഞ്ച്'! ബോക്‌സിങില്‍ ചരിത്രമെഴുതി ഇന്ത്യയുടെ 'അംബേകര്‍'

2024-25 സീസണിലാണ് സാഖിബ് ഖാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. 29ാം വയസിലാണ് താരം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയത്. അരങ്ങേറ്റ സീസണില്‍ തന്നെ താരം 16 കളിയില്‍ നിന്നു 71 വിക്കറ്റുകള്‍ വീഴ്ത്തി വരവറിയിച്ചു.

ഈ സീസണിലെ ആഭ്യന്തര പോരാട്ടങ്ങളിലും തിളങ്ങിയതോടെയാണ് സാഖിബിന് പാക് ടീമിലേക്ക് വിളിയെത്തിയത്. ഈ സീസണില്‍ താരം 9 കളിയില്‍ നിന്നു 47 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമാണ്.

Saqib Khan in test debut
കോഹ്‌ലി, സ്മിത്ത്, റൂട്ട്... ചരിത്ര നേട്ടത്തില്‍ കുശാല്‍ മെന്‍ഡിസും!
Saqib Khan in test debut
വയസ് 44, 'തോല്‍ക്കാന്‍' മനസില്ല!!! ആന്‍ഡേഴ്‌സന്‍... 'സറെ' ടീമിനായി പന്തെറിയും!
Summary

Saqib Khan made a dream start to his international career, claiming 7/130 on Test debut against Sri Lanka in Rawalpindi to help Pakistan bowl out the visitors for 446. The 31-year-old became only the second Pakistan fast bowler to take seven wickets in an innings on Test debut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER