ഇനി ഗില്‍ അല്ല, ശ്രേയസ് നയിക്കും! ഇഷാന്‍ ഓപ്പണര്‍?

പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍
Shreyas Iyer and Gautam Gambhir in training
Shreyas Iyer, Gautam Gambhirx
Updated on: 
1 min read

മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ നാല്, അഞ്ച് ഏകദിന പോരാട്ടങ്ങളില്‍ ഇന്ത്യയെ ടി20 നായകന്‍ ശ്രേയസ് അയ്യര്‍ നയിക്കും. ടെസ്റ്റ് പോരാട്ടങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഏകദിന ടീമില്‍ നിന്നു ഒഴിവായതോടെയാണ് ശ്രേയസ് ക്യാപ്റ്റനാകുന്നത്. പരമ്പരയിലെ നാലാം പോരാട്ടം 13ന് വെള്ളിയാഴ്ച അരങ്ങേറും.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. മൂന്നാം പോരാട്ടം കനത്ത മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ ഇന്ത്യ പരമ്പര കൈവിടില്ലെന്നു ഉറപ്പായിട്ടുണ്ട്. എന്നാല്‍ അവസാന രണ്ട് പോരാട്ടങ്ങളും ഇന്ത്യ നിര്‍ണായകമായി തന്നെയാണ് കാണുന്നത്. ടി20 പരമ്പര നേട്ടത്തിനൊപ്പം ഏകദിന പരമ്പരയും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. ട്രോഫി പങ്കിടാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു സാരം.

Shreyas Iyer and Gautam Gambhir in training
അരങ്ങേറ്റത്തില്‍ 7 വിക്കറ്റുകള്‍; 31ാം വയസില്‍ 'റെക്കോർഡ് ബുക്കിൽ' പാക് പേസര്‍!

ഗില്ലിനൊപ്പം ടീമില്‍ നിന്നു കെഎല്‍ രാഹുലും പേസര്‍ അന്‍ഷുല്‍ കാംബോജും ഒഴിവായിട്ടുണ്ട്. ഇഷാന്‍ കിഷനാണ് അവസാന രണ്ട് ഏകദിനങ്ങളില്‍ ശ്രേയസിന്റെ ഡെപ്യൂട്ടി. താരമായിരിക്കും ഗില്ലിനു പകരം രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യാനും സാധ്യത. കെഎല്‍ രാഹുലിന് പകരം ഋതുരാജ് ഗെയ്ക്‌വാദ് ആയിരിക്കും അഞ്ചാം സ്ഥാനത്ത് ബാറ്റിങിന് എത്തുക.

Shreyas Iyer and Gautam Gambhir in training
സ്വര്‍ണത്തിലേക്ക് ഒരു 'പഞ്ച്'! ബോക്‌സിങില്‍ ചരിത്രമെഴുതി ഇന്ത്യയുടെ 'അംബേകര്‍'
Shreyas Iyer and Gautam Gambhir in training
കോഹ്‌ലി, സ്മിത്ത്, റൂട്ട്... ചരിത്ര നേട്ടത്തില്‍ കുശാല്‍ മെന്‍ഡിസും!
Summary

Shreyas Iyer will lead India for the first time in ODIs when they take on New Zealand in the fourth match of the five-match series at Bay Oval in Mount Maunganui on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER