Life

മദ്യപിക്കാന്‍ വെള്ളവും വേണ്ട, ഗ്ലാസും വേണ്ട, വേണമെങ്കില്‍ പോക്കറ്റിലും വയ്ക്കാം; കാപ്‌സ്യൂള്‍ രൂപത്തില്‍ വിസ്‌കി

ക്യാപ്‌സ്യൂള്‍ രൂപത്തില്‍ വിസ്‌കി കോക്ക് ടെയ്ല്‍ ഇനി വിപണിയില്‍ ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

മദ്യപിക്കാന്‍ പേണ്ട അടിസ്ഥാന സാധനങ്ങളാണ് ഗ്ലാസും വെള്ളവും. വെള്ളം ചേര്‍ക്കാതെ കുടിക്കുന്ന ബ്രാന്റുകളുണ്ടെങ്കിലും ഗ്ലാസ് ഒരു ശരാശരി മധ്യപാനിക്ക് അവിഭാജ്യ ഘടകം തന്നെ. എന്നാല്‍ ഇനി മുതല്‍ ഈ വിസ്‌കി കോക്ക് ടെയ്ല്‍ കുടിക്കാന്‍ ഗ്ലാസും വേണ്ട, ഐസും വേണ്ട.

ക്യാപ്‌സ്യൂള്‍ രൂപത്തില്‍ വിസ്‌കി കോക്ക് ടെയ്ല്‍ ഇനി വിപണിയില്‍ ലഭിക്കും. ഗ്ലെന്‍ലിവെറ്റ് വിസ്‌കി നിര്‍മ്മാണ കമ്പനിയാണ് ക്യാപ്‌സ്യൂള്‍ വിസ്‌കി വിപണിയിലെത്തിക്കുന്നത്. കണ്ടാള്‍ ശെരിക്കും ഗുളിക പോലെയെ തോന്നുകയുള്ളു.  

ക്യാപ്‌സ്യൂള്‍ വിസ്‌കിയുടെ രൂപവും കമ്പനി വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഒരു ക്യാപ്‌സ്യൂളില്‍ 23ാml ഗ്ലെന്‍ലിവെറ്റ് വിസ്‌കിയുണ്ടാകും. മൂന്ന് നിറങ്ങളിലാണ് ഇവ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുക. വായിലിട്ട് കടിക്കാന്‍ പറ്റുന്നതാണ് ഇവയെന്നാണ് കമ്പനി അവകാശപ്പെടുന്നുണ്ട്.

ഗ്ലെന്‍ലിവെറ്റ് വിസ്‌കി തന്നെ അവരുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോ 87 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ ഇവ ലണ്ടനില്‍ മാത്രമാണ് ലഭിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

'അശ്വിന്‍ ഐടി ജോലി രാജിവച്ചു, ഇപ്പോള്‍ ഓ ബൈ ഓസിയുടെ സിഇഒ'; എന്തുകൊണ്ട് രാജിവച്ചുവെന്നും ദിയ കൃഷ്ണ

വിശപ്പുണ്ടോ അതോ വെറുതെ കഴിക്കുന്നതാണോ? തിരിച്ചറിയാൻ ഈ വഴികൾ പരീക്ഷിക്കാം