Life

മരണത്തിനും പിരിക്കാനാകില്ല; വിവാഹവേഷം അഴിക്കും മുന്‍പേ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം 

ഒന്നിച്ചു ജീവിക്കുകയെന്ന ബാല്യം മുതലുള്ള സ്വപ്നം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം നവദമ്പതികളെ മരണം കവര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഒന്നിച്ചു ജീവിക്കുകയെന്ന ബാല്യം മുതലുള്ള സ്വപ്നം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം നവദമ്പതികളെ മരണം കവര്‍ന്നു. ബാല്യകാലസുഹൃത്തുക്കളായ ഹാര്‍ലി മോര്‍ഗനും റിയനോണ്‍ ബോഡ്രിക്‌സും തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി നിമിഷങ്ങള്‍ക്കകമാണ് നിനച്ചിരിക്കാതെ ആ അപകടം അവരെ തേടിയെത്തിയത്. വിവാഹവേഷങ്ങള്‍ അഴിച്ചുവയക്കുന്നതിനു മുന്‍പുതന്നെ ഇരുവരും ഒന്നിച്ച് യാത്രയായി. 

വിവാഹവേദിയില്‍ നിന്ന് മടങ്ങവെ സംഭവിച്ച ഒരു വാഹനാപകടമാണ് ഇവരുടെ ജീവനെടുത്തത്. 19കാരനായ മോര്‍ഗനും 20കാരിയായ ബോഡ്രിക്‌സും അവരുടെ വിവാഹചടങ്ങുകള്‍ക്ക് ശേഷം സല്‍കാരത്തിനായി നീങ്ങവെയാണ് അപകടത്തില്‍പെട്ടത്. ഇരുവരുടെയും ബന്ധുക്കളടക്കം എല്ലാവരും പിന്നാലെയുണ്ടായിരുന്നു. 

ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഒരു ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പലതവണ മറിഞ്ഞ കാര്‍ ഒടുവില്‍ ഒരു ചിലിലേക്ക് മറിയുകയായിരുന്നു. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

44 കൊല്ലങ്ങൾ... വനിതാ ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യ, സ്വർണം!

കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കോടിയേരിയെ തിരിച്ചറിയാത്തവര്‍ക്ക് എന്ത് ഗ്യാനേഷ് കുമാര്‍ ?, സംഘര്‍ഷം സുവര്‍ണാവസരമാക്കാന്‍ സിപിഎം ശ്രമം: മന്ത്രി ജനീഷ്

'ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; നിര്‍ത്തിയിട്ടും ആരോഗ്യത്തെ ബാധിച്ചു'; അച്ഛനെക്കുറിച്ച് സുചിത്ര

'അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു; കേരളത്തിൽ നടക്കുന്നത് സംഘപരിവാറിന് സമാനമായ മാധ്യമവേട്ട’