Life

മുട്ടോളം വെള്ളത്തില്‍ ചായക്കട നടത്തി കരീമിക്ക; നമ്മള്‍ ജീവിതം തിരികെപ്പിടിക്കുന്നത് ഇങ്ങനെയൊക്കെയാണ്(വീഡിയേ)

പ്രളയം സര്‍വ്വതും തകര്‍ത്ത് തരിപ്പണമാക്കി കളഞ്ഞാലും മലയാളികളുടെ അതിജീവന ശ്രമങ്ങള്‍ അവസാനിക്കില്ല

സമകാലിക മലയാളം ഡെസ്ക്

പ്രളയം സര്‍വ്വതും തകര്‍ത്ത് തരിപ്പണമാക്കി കളഞ്ഞാലും മലയാളികളുടെ അതിജീവന ശ്രമങ്ങള്‍ അവസാനിക്കില്ല. പിടിച്ചുകയറാന്‍ ഒരു ചെറുവള്ളി കിട്ടിയാല്‍ മതി,  ചവിട്ടി നില്‍ക്കാന്‍ ഒരുതരിമണ്ണ് കിട്ടിയാല്‍മതി, അവിടെനിന്ന് നമ്മള്‍ തളരാതെ പോരാടും. ആ പോരാട്ടങ്ങളുടെ നിരവധി ഉദാഹരണങ്ങളാണ് പ്രളയാനന്തര കേരളത്തിന്റെ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. കുന്നംകുളത്തെ കരീമിക്കയും മലയാളികളുടെ പോരാട്ട വീര്യത്തിന്റെ  ഒന്നാംതരം ഉദാഹരണമാണ്. 

വെള്ളം മുട്ടൊപ്പം നിന്നിട്ടും ചായക്കടയില്‍ പണിയെടുക്കുന്ന കരീമിക്കയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. നടന്നു നീങ്ങാന്‍ സാധിക്കാത്തതിനാല്‍ ചായ ഗ്ലാസുകള്‍ ട്രേയിലാക്കി വെള്ളത്തിലൂടെ ഒഴുക്കി വിടുന്നു. ചായ കുടിക്കാന്‍ എത്തുന്നവര്‍ അതില്‍നിന്നും ചായ എടുത്തു കുടുക്കുന്നു. അങ്ങനെയൊന്നും നമ്മള്‍ തോറ്റുകൊടുക്കില്ല, മലയാൡകള്‍ ജീവിതം തിരികെപ്പിടിക്കുന്നത് ഇങ്ങനെയൊക്കെയാണ്...

കരീമിക്കയുടെ ചായക്കട വീഡിയോ കാണാം:
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

Today's Rashi Phalam March 15, 2026: പുതിയ ജോലിയിൽ പ്രവേശിക്കും,ബിസിനസ് പുരോഗമിക്കും

സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

വയോധികയെ കടിച്ചു പറിച്ച് തെരുവ് നായ, കാലിലെ മാംസം പൂർണമായി ഇളകി

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

SCROLL FOR NEXT