Life

മുറിവിൽ മരുന്ന് വയ്ക്കാൻ മെഡിക്കൽ ഷോപ്പിലെത്തി കുരങ്ങൻ! മരുന്നുവച്ച്, ​ഗുളിക കഴിച്ച് മടക്കം (വീഡിയോ)

ശരീരത്തിൽ മുറിവേറ്റതിനെ തുടർന്ന് മരുന്ന് വയ്ക്കാനായി മെഡിക്കൽ ഷോപ്പിലെത്തുന്ന കുരങ്ങന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ശരീരത്തിൽ മുറിവേറ്റതിനെ തുടർന്ന് മരുന്ന് വയ്ക്കാനായി മെഡിക്കൽ ഷോപ്പിലെത്തുന്ന കുരങ്ങന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. അമ്പരപ്പിക്കുന്ന തരത്തിലാണ് കുരങ്ങന്റെ ഇടപെടലുകൾ. 

കുരങ്ങിനെ കണ്ടപ്പോൾ തന്നെ ഫാർമസിസ്റ്റിന് കാര്യം മനസിലായി. ഉടൻ തന്നെ അതിന് വേണ്ട ചികിത്സ നൽകുകയായിരുന്നു. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ മല്ലാർപൂരിലാണ് ഈ വിചിത്ര സംഭവം.

ഫാർമസിസ്റ്റും മറ്റൊരാളും ചേർന്നാണ് കുരങ്ങിനെ ചികിത്സിച്ചത്. മുറിവിൽ ആദ്യം മരുന്ന് പുരട്ടിയപ്പോൾ വേദന കൊണ്ട് കാല് മാറ്റുകയും പിന്നീട്, അനുസരണയോടെ ഇരുന്നു കൊടുക്കുകയും ചെയ്യുന്ന കുരങ്ങിനെ വീഡിയോയിൽ കാണാം.

മുറിവിൽ മരുന്ന് പുരട്ടിക്കഴിഞ്ഞ് ഗുളികയും കഴിച്ചാണ് കുരങ്ങൻ മടങ്ങുന്നത്. പിന്നീട് മുറിവുണങ്ങാനുള്ള മരുന്നും ജീവനക്കാരൻ കുരങ്ങന് നൽകി. മെഡിക്കൽ ഷോപ്പിലെത്തി അനുസരണയോടെ മരുന്നും പുരട്ടി മടങ്ങുന്ന കുരങ്ങന്റെ വീഡിയോ ആയിരക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിലപാടില്‍ ഒരു മാറ്റവുമില്ല; സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച

ഉറക്കക്കുറവ് നിസാരമല്ല; ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കും

അല്ലു അർജുന്റെ പ്രിയപ്പെട്ട മലയാളി സംവിധായകൻ; വാൾ ഓഫ് ​ഗ്രേറ്റ്സിൽ എന്തുകൊണ്ട് ലെജൻഡ്സിനെ ഉൾപ്പെടുത്തിയില്ല ? നടന് വിമർശനം

'അന്വേഷിക്കുന്നത് മികച്ച ഉദ്യോഗസ്ഥര്‍'; സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം നല്ലരീതിയിലെന്ന് ഹൈക്കോടതി

SCROLL FOR NEXT