Life

മെട്രോയില്‍ കുട്ടിയുടെ ചെവിക്ക് പിടിച്ച് മോദി; തട്ടിമാറ്റി കുഞ്ഞു വിരുതന്‍ ,വീഡിയോ വൈറല്‍

അപ്രതീക്ഷിതമായി അടുത്ത സീറ്റില്‍ പ്രധാനമന്ത്രി എത്തിയതും കുട്ടിയുടെ അച്ഛന്‍ സെല്‍ഫി എടുക്കുന്ന തിരക്കിലായി. സെല്‍ഫിക്ക് പോസ് ചെയ്യുന്ന വഴിയാണ് കുട്ടിയെ ചിരിപ്പിക്കാന്‍ മോദി ചെവിക്ക് പിടിച്ചതെന്ന് വീഡി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെട്രോയാത്രയ്ക്കിടെ അടുത്തിരുന്ന കുട്ടിയുടെ ചെവിയില്‍ വാത്സല്യത്തോടെ നുള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെവിയില്‍ പിടിത്തം വീണതും പ്രധാനമന്ത്രിയാണെന്നൊന്നും കുട്ടി ഓര്‍ത്തില്ല. ഒറ്റത്തട്ട്, പിന്നെ ശിശുസഹജമായ കുസൃതിയോടെ നാവ് നീട്ടിക്കാണിക്കല്‍. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.  'മൈ അഡോറബിള്‍ യങ് ഫ്രണ്ട്' എന്ന അടിക്കുറിപ്പോടെ മോദി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. കുട്ടിയുടെ തമാശ താന്‍ ആസ്വദിച്ചുവെന്നും അദ്ദേഹം പറയുന്നു.

ബലാകോട്ട് ആക്രമണത്തിന് ശേഷം അടിയന്തരമായി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തില്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായാണ് പ്രധാനമന്ത്രി മെട്രോയില്‍ കയറിയത്. അപ്രതീക്ഷിതമായി അടുത്ത സീറ്റില്‍ പ്രധാനമന്ത്രി എത്തിയതും കുട്ടിയുടെ അച്ഛന്‍ സെല്‍ഫി എടുക്കുന്ന തിരക്കിലായി. സെല്‍ഫിക്ക് പോസ് ചെയ്യുന്ന വഴിയാണ് കുട്ടിയെ ചിരിപ്പിക്കാന്‍ മോദി ചെവിക്ക് പിടിച്ചതെന്ന് വീഡിയോയില്‍കാണാം. ലക്ഷക്കണക്കിന് ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍
മാത്രം വീഡിയോ കണ്ടത്.

കുട്ടികളുടെ ചെവി പ്രധാനമന്ത്രിയുടെ 'വീക്ക്‌നെസാ'വുന്നത് ഇതാദ്യമല്ല. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രെദ്യോയെ മോദി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകളുടെ ചെവിയില്‍ പിടിക്കാന്‍ മോദി ശ്രമിച്ചതും കുട്ടിയുടെ മുഖഭാവവും വൈറലായിരുന്നു.

  തന്റെ 69-ാം പിറന്നാള്‍ ആഘോഷത്തിനിടെ വാരണാസിയില്‍ വച്ചും ഫോട്ടോയെടുക്കാനെത്തിയ ആണ്‍കുട്ടിയുടെ ചെവിയില്‍ മോദി പിടിച്ച് വലിക്കുന്നതും വാര്‍ത്തയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?