Life

ലോക സുന്ദരി പട്ടം ചൂടുന്നതിന് മുന്‍പുള്ള മാനുഷി ഛില്ലറിനെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും; ചിത്രങ്ങള്‍ കാണാം

ലാബ് കോട്ട് അണിഞ്ഞ് സാധാരണ രീതിയില്‍ മുടി കെട്ടി കട്ടിയുള്ള കറുത്ത കണ്ണട വെച്ചു നില്‍ക്കുന്ന മെലിഞ്ഞ പെണ്‍കുട്ടിയാണ് ലോകത്തെ ഏറ്റവും സുന്ദരിയെന്ന് ആരും വിശ്വസിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ര്‍ഷങ്ങള്‍ക്ക് ശേഷം ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിച്ച മാനുഷി ഛില്ലറാണ് ഇപ്പോള്‍ താരം. നുണക്കുഴി കാട്ടി നിറഞ്ഞ് പുഞ്ചിരിക്കുന്ന സുന്ദരി രാജ്യത്തെ അഭിമാനമായി മാറിയിരിക്കുകയാണ്. എന്നാല്‍ ലോക സുന്ദരിയാകുന്നതിന് മുന്‍പുള്ള മാനുഷിയുടെ രൂപം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. 

രണ്ട് വര്‍ഷം മുന്‍പുവരെ ഒരു കൊച്ചുസുന്ദരി മാത്രമായിരുന്നു മാനുഷി. 2015 ല്‍ എടുത്ത ചിത്രങ്ങളില്‍ ലോകസുന്ദരി വെറും മെഡിക്കല്‍ വിദ്യാര്‍ത്ഥി മാത്രമാണ്. ലാബ് കോട്ട് അണിഞ്ഞ് സാധാരണ രീതിയില്‍ മുടി കെട്ടി കട്ടിയുള്ള കറുത്ത കണ്ണട വെച്ചു നില്‍ക്കുന്ന മെലിഞ്ഞ പെണ്‍കുട്ടിയാണ് ലോകത്തെ ഏറ്റവും സുന്ദരിയെന്ന് ആരും വിശ്വസിക്കില്ല. സാധാരണ സൗന്ദര്യത്തില്‍ നിന്ന് മികച്ച സൗന്ദര്യത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് വലിയ കൈയടി നല്‍കേണ്ടതുണ്ട്. കഠിനാധ്വാനത്തിലൂടെയാണ് മാനുഷി ലോക സുന്ദരിപ്പട്ടം ചൂടിയത്. 

20 വയസുകാരിയായ മാനുഷി എപ്പോഴും സുന്ദരിയാണ്. എന്നാല്‍ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തിയതിലൂടെയും മികച്ച സൗന്ദര്യ പരിപാലനവും അവരെ പ്രസരിപ്പുള്ള യുവതിയാക്കി മാറ്റിയെടുക്കുകയായിരുന്നു. ഹരിയാനയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ലോക സുന്ദരിയാക്കിയത് മാസങ്ങളോളം നീണ്ട പരിശ്രമത്തിന്റെ ഫലമാണ്. ശരീരവും സംഭാഷണവും ഉള്‍പ്പടെ എല്ലാ രീതിയിലും ഉടച്ചുവാര്‍ക്കുന്നതായിരുന്നു പരിശീലനങ്ങള്‍. കഠിനാധ്വാനമുണ്ടെങ്കില്‍ എത്ര ഉയരത്തിലും എത്തിക്കാം എന്ന് തെളിയിക്കുകയാണ് മാനുഷി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

SCROLL FOR NEXT