ഗാലപ്പഗോസ് ദ്വീപുസമൂഹങ്ങളിലൊന്നായ പിന്റായിൽ കണ്ടെത്തിയ ചെലൊനൊയിഡിസ് നിഗ്രാ അബിങ്ഡോണി (Chelonoidis nigra abingdoni) വിഭാഗത്തിൽപ്പെട്ടതാണ് 'ലോണ്‍സം ജോര്‍ജ്' എന്ന് വിളിപ്പേരുള്ള ഭീമൻ ആമ. ലോകത്തിലെ അത്യപൂര്‍വ ആമ വര്‍ഗത്തിലെ അവസാന അംഗമായിരുന്ന ലോണ്‍സം ജോര്‍ജ്. 2012ൽ ജോർജ് മരിക്കുമ്പോൾ 102 വയസ്സായിരുന്നു. 2012 ജൂണോടെ വംശനാശം വന്നതായി കണക്കാക്കപ്പെടുന്ന ഇവയുമായി ജനിതക ബന്ധമുള്ള മറ്റൊരു ആമയെയാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ജോര്‍ജിന്റെ വര്‍ഗക്കാര്‍ ഗാലപഗോസ് ദ്വീപുകളില്‍ സുലഭമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. നാവികരും മത്സ്യബന്ധനത്തിനെത്തുന്നവരും മാംസത്തിനായി ഇവയെ വേട്ടയാടിയതാണ് വംശനാശത്തിലെത്താന്‍ മുഖ്യകാരണം. ജോര്‍ജിന്റെ വര്‍ഗത്തെ നിലനിര്‍ത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല.
ഗാലപഗോസ് നാഷണല്‍ പാര്‍ക്ക് പ്രജനന പരിപാടിയില്‍ ഉൾപ്പെടുത്തി 15 വര്‍ഷം ജോര്‍ജിനെ പെണ്‍ആമകള്‍ക്കൊപ്പം പാർപ്പിച്ചു. ഇണചേർന്നെങ്കിലും മുട്ടകളൊന്നും വിരിഞ്ഞില്ല. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പെണ്‍ ആമയ്ക്ക് ചെലൊനൊയിഡിസ് അബിങ്ഡോണി വര്‍ഗ്ഗവുമായി ശക്തമായ ജനിതക ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഈ ആമ തനിച്ചല്ലെന്നും ഇതിന്റെ അമ്മയും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും എന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.
ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുകളാണു ഗാലപ്പഗോസ്.ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates