Life

വണ്ണം കൂട്ടാനെളുപ്പമാണ്, പക്ഷേ കുറയ്ക്കുന്നത് അത്ര എളുപ്പമല്ല: കണ്ണ് തള്ളിപ്പോകുന്ന മേക്കോവര്‍ ചിത്രങ്ങള്‍ കാണാം..

200ഉം 300ഉം കിലോ ഭാരമുള്ള പൊണ്ണത്തടിക്കാരാണ് ആകസ്മികമായ രീതിയില്‍ വണ്ണം കുറച്ച്, കണ്ടാലറിയാത്ത വിധം മേക്കോവര്‍ നടത്തിയിട്ടുള്ളത്. 

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ക്കൗട്ട് ചെയ്യാതെ മുങ്ങാനും ഡയറ്റില്‍ കള്ളത്തരം കാണിക്കാനുമെല്ലാം ഏറെ എളുപ്പമാണ്. നിശ്ചയദാര്‍ഢ്യത്തോടെ ഡയറ്റ് എടുത്ത്, വ്യായാമം ചെയ്ത് വണ്ണം കുറയ്ക്കാനാണ് ഏറ്റവും പ്രയാസം. മിക്കവരും ആഴ്ചകളോളം ഡയറ്റെടുത്ത് ഒരു കഷ്ണം പൊരിച്ച മീനോ, ഒരു കപ്പ് ഐസ്‌ക്രീമോ അല്ലെങ്കില്‍ ഏതെങ്കിലും മുന്തിയ ഇനം വൈനോ കണ്ടാല്‍ എല്ലാം മറന്ന് ഡയറ്റ് നിര്‍ത്തുന്നവരാണ്. 

എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് അവിശ്വസിനീയമായ രീതിയില്‍ ഇവിടെ ചിലര്‍ വണ്ണം കുറച്ചിരിക്കുകയാണ്. 200ഉം 300ഉം കിലോ ഭാരമുള്ള പൊണ്ണത്തടിക്കാരാണ് ആകസ്മികമായ രീതിയില്‍ വണ്ണം കുറച്ച്, കണ്ടാലറിയാത്ത വിധം മേക്കോവര്‍ നടത്തിയിട്ടുള്ളത്. 

'മൈ 600എല്‍ബി ലൈഫ്' എന്ന ടിവി സീരിസ് പരിപാടിയില്‍ പങ്കെടുത്ത 26 പേരുടെ ആഫ്റ്റര്‍ ബിഫോര്‍ ചിത്രങ്ങളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. അമിതഭാരമുള്ളവര്‍ക്ക് വണ്ണം കുറയ്ക്കാനുള്ള ഈ ടിവി പ്രോഗ്രാമിന്റെ ആദ്യ സീരിസില്‍ നാല് ആളുകളാണ് പങ്കെടുത്തത്. പരിപാടിക്ക് കൂടുതല്‍ പ്രചാരം ലഭിച്ചതോടെ പിന്നെയും ആളുകള്‍ വരികയും ഇതിന്റെ സീരീസ് കൂട്ടുകയുമായിരുന്നു സംഘാടകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി