Life

വയസ് 117; വൈലറ്റ് ബ്രൗണ്‍ ഇനി ലോകത്തിന്റെ മുതുമുത്തശ്ശി

117 വയസ് പിന്നിട്ട എമ്മ മൊറാനോ മരിച്ചതോടെ ജമൈക്കയുടെ വൈലറ്റ് ബ്രൗണാണ് ഇനി ലോകത്തിന്റെ മുതു മുത്തശ്ശി

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: 117 വയസ് പിന്നിട്ട എമ്മ മൊറാനോ മരിച്ചതോടെ ജമൈക്കയുടെ വൈലറ്റ് ബ്രൗണാണ് ഇനി ലോകത്തിന്റെ മുതു മുത്തശ്ശി. മാര്‍ച്ചിലായിരുന്നു ബ്രൗണ്‍ തന്റെ 117ാം ജന്മദിനം ആഘോഷിച്ചത്. 1900 മാര്‍ച്ച് പത്തിനായിരുന്നു ബ്രൗണിന്റെ ജനനം.

 പശ്ചിമ ജമൈക്കയില്‍ തന്റെ വീടിന് സമീപമുള്ള കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലി ചെയ്തായിരുന്നു ബ്രൗണിന്റെ ജീവിതം. ചിക്കനും പോര്‍ക്കും ഒഴിവാക്കിയായിരുന്നു ബ്രൗണിന്റെ ഭക്ഷണ ക്രമം. 1800കളില്‍ ജനിച്ചവരില്‍ ജീവനോടെയുള്ളത് ബ്രൗണ്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍. ലോകത്തിന്റെ മുതുമുത്തശ്ശിയായ ബ്രൗണിന് ആശംസയുമായി ജമൈക്കന്‍ പ്രസിഡന്റും രംഗത്തെത്തി.

ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന അവകാശവാദവുമായി പലരും എത്തുന്നുണ്ടെങ്കിലും ബ്രൗണിന് മാത്രമാണ് കൃത്യമായ വയസ് തെളിയിക്കുന്ന രേഖകള്‍ ഉള്ളതെന്ന് ജെറോനടോളജി റിസര്‍ച്ച് ഗ്രൂപ്പ് വ്യക്തമാക്കുന്നു. 1900 ആഗസ്റ്റ് നാലിന് ജനിച്ച ജാപ്പനീസ് മുത്തശ്ശി നബി തജിമയും, 1901 മെയ് രണ്ടിന് ജനിച്ച ചിയോ മിയക്കോയുമാണ് ബ്രൗണിന് പിന്നിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

SCROLL FOR NEXT