Life

വളര്‍ത്തുനായയുടെ കളിപ്പാട്ടമാണെന്ന് കരുതി;കയ്യിലെടുത്തപ്പോള്‍ പാമ്പ്(വീഡിയോ)

കയ്യിലുള്ളത് പാമ്പാണെന്ന് മനസിലായതിന് ശേഷമുള്ള യുവതിയുടെ ഓട്ടമാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നായയുടെ കളിപ്പാട്ടം ആണെന്ന് കരുതി എടുക്കുന്നതിനായാണ് യുവതി തന്റെ വളര്‍ത്തു നായയ്‌ക്കൊപ്പം ഗേറ്റിനടുത്തേക്ക് എത്തിയത്. കയ്യിലെടുത്തതിന് ശേഷമാണ് അതൊരു ജീവനുള്ള ചെറിയ പാമ്പാണെന്ന് മനസിലായത്.

കാലിഫോര്‍ണിയയിലെ ഒരു യുവതിക്കാണ് അബദ്ധം പിണഞ്ഞത്. കയ്യിലുള്ളത് പാമ്പാണെന്ന് മനസിലായതിന് ശേഷമുള്ള യുവതിയുടെ ഓട്ടമാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. പിന്നീട് ഈ പാമ്പിനെ മാറ്റാന്‍ അവര്‍ക്ക് ഫയര്‍ഫൈറ്റേഴ്‌സിന്റെ സഹായം തേടേണ്ടി വന്നു. 

യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ഭാര്യ പേടിച്ചോടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം